About Me

My photo
A blog maintained by the collective of students from Kerala in HCU. But the space is certainly open to all. വൈവിധ്യങ്ങളുടെ ഒരു വിചിത്രസമ്മേളനം.

Wednesday, September 22, 2010

കുഞ്ഞുകവിതകള്‍

Neethu
MA Economics

ഒരു ഞരമ്പ്മുറി

അറിയാതെ
ആഴ്ന്നിറങ്ങി.
തനിക്കിഷ്ടപ്പെട്ടതെല്ലാം
ഒരു ചുവന്ന
പുഷ്പത്തില്‍
നിന്നടര്ത്തിമാറ്റാന്‍
കഴിയാത്തത്
പ്രണയവും
ഒരു ഞരമ്പുമുറിയുടെ
നിലയ്ക്കാത്ത നാദവും

റീത്ത്
മരിച്ചാലും
തീരാത്ത ഭാരം

ചുംബനം

മേല്‍ച്ചുണ്ട്
കീഴ്ച്ചുണ്ടിനോട്
പറയുന്നത്

ബോണ്‍സായ്
വെള്ളവും വെളിച്ചവും
നല്‍കി.
വളരുമ്പോള്‍
തലമുട്ടാതിരിക്കാന്‍
അവനെ
ബോണ്‍സായിയാക്കി.

വാര്‍ദ്ധക്യം

തൊട്ടില്‍
ചാരുകസേരയായിടുമ്പോള്‍

പാരമ്പര്യം

നഷ്ടപെട്ടത്
നേടിയപ്പോള്‍
ഉള്ളംകയ്യിലൂടെ
ചിലത് ഊര്‍ന്നിറങ്ങി
ആരോടും പറയാതെ

ഓര്‍മ്മ

നിന്റെ
ഓര്‍മ്മകളില്‍
ഊരിയത്
എന്റെ വിയര്‍പ്പയിരുന്നോ ?

നീ ഒരു മോണ്‍സൂണ്‍

ഒരു മഴക്കാല രാത്രിയില്‍
വാശിപിടിച്ചു പെയ്യുന്ന
നിലയ്ക്കാത്ത താളത്തില്‍
നിന്റെ തണുത്ത് വിറയ്ക്കുന്ന
മനസിനെമാത്രം
എന്നിലെ മിന്നല്‍
കെടാതെയുറക്കി

പേറ്റുകരച്ചില്‍

ഓര്‍ക്കരുത്
ഒന്നും ഓര്‍ക്കരുത്
ഓരോ ജന്മദിനവും
മരണക്കുഴിയുടെ
ആഴം കുറിക്കുന്നു
പക്ഷെ
ഓര്‍ക്കുക നിങ്ങള്‍ ,
ജന്മനേരത്ത്
പൊക്കിള്‍കൊടി മുറിക്കുന്ന
തള്ളയുടെ പേറ്റുകരച്ചില്‍

1 comment:

  1. melchundu kizhchundinodu chumbanam parayyeh??? keezh chundalle thudangueyum parayyuveyum cheyyaa??? sradhikaarilla,lle?

    ReplyDelete