About Me

My photo
A blog maintained by the collective of students from Kerala in HCU. But the space is certainly open to all. വൈവിധ്യങ്ങളുടെ ഒരു വിചിത്രസമ്മേളനം.

Wednesday, September 22, 2010

സമവാക്യങ്ങള്‍

Shamseer Mambra
MA Communication


അവന്‍ തനിച്ച് നടന്നത് വേഗത്തിലായിരുന്നു
ആവനോടൊപ്പം അറിയാതെ പതുക്കെയായി.
സുഖമുള്ളൊരു സായാഹ്നത്തിലും
കടല്‍ക്കയിലവനു മടുപ്പുതോന്നി
അവനുണ്ടായിരുന്നെങ്കിലെന്നാഗ്രഹിച്ചു
ചേര്‍ത്തു നടക്കുവാന്‍ അവന്റെ കൈകളെങ്കിലും.

വേനലവധികളിലെ
അവനില്ലാത്ത മടുപ്പം
മഴപെയ്യുന്ന രാത്രികളിലെ
അവന്റെ സാമീപ്യത്തേക്കുറിച്ചോര്‍ത്ത് കഴുകിക്കളഞ്ഞു.
കറകളഞ്ഞ ഈ സൗഹൃദത്തേക്കുറിച്ചോര്‍ത്ത്
ഊറ്റം കൊണ്ടു.

ജോലിക്കിടയിലനുഭവപ്പെട്ട മുഷിപ്പിനെ
അവനുള്ള വൈകുന്നേരത്തേക്കുറിച്ചോര്‍ത്ത് മറികടന്നു.
വിവാഹമണ്ഡപത്തില്‍
അവള്‍ക്കിപ്പുറമിരുന്നവന്‍ കണ്ണൂതുടച്ചു.
അവനെ നഷ്ടപ്പെടുന്നതിനെക്കുറിച്ചോര്‍ത്ത്
അവനും കരഞ്ഞിട്ടുണ്ടാവണം.

അവളോടവനെക്കുറിച്ച് പറഞ്ഞപ്പോഴൊക്കെയും
അവള്‍ മന്ദഹസിച്ചു.
നല്ല സുഹൃത്തുക്കളെന്നോര്‍ത്തിട്ടാവണം.
പിന്നീടെപ്പോഴൊക്കെയോ
അവളവന്റെ 'ഭാര്യ'യാണെന്നാവര്‍ത്തിച്ചപ്പോഴും
അവന്‍ അവനേക്കുറിച്ചാണോര്‍ത്തത്.

അവനും അവനും ചേരുന്ന
സമവാക്യങ്ങളില്ലാത്തതുകൊണ്ടല്ലേ
അവനും അവളും ചേര്‍ക്കപ്പെട്ടതെന്നു.

No comments:

Post a Comment