Ramya Balan K
Phd Hindi
ഉറുമ്പുകള്‍... ഇവരെ ഞാന്‍ ഒരേ സമയം സ്നേഹിക്കുകയും വെറുക്കുകയും ചെയ്യുന്നു. കാരണം പഠനമേശക്കരികില്‍ ഞാന്‍ എന്നെ അറിയുമ്പോഴും... രാത്രിയിലെ ശ്വാസം മുട്ടിക്കുന്ന ഇരുട്ടില്‍ എനിക്കെന്നെ നഷ്ടപ്പെടുമ്പോഴും ഇവറ്റകള്‍ ചുമരരികില്‍ നിന്ന് എന്നെ നോക്കി പിറുപിറുക്കുന്നുണ്ടാകും. ബസ്റ്റാന്‍ഡിലെ വൃത്തികെട്ട മൂലയില്‍ നിന്നും, ബസ്സില്‍ സീറ്റിന്റെ പിന്നില്‍ നിന്നും അവര്‍ എന്നെ ദ്രോഹിക്കുന്നു. ഞാന്‍ നിസ്സഹായയാണ്. എന്റെ കൈകളിലും നാവിലും പഴകിദ്രവിച്ച ചങ്ങലകള്‍...
ഇരുട്ടില്‍ ഇവറ്റകള്‍ എന്നെ നിരന്തരം ശല്യപ്പെടുത്തുന്നു. ഏകാന്ത നിമിഴങ്ങളില്‍... ഞാന്‍ എന്നെ തേടിയലയുമ്പോള്‍... കാല്പാദങ്ങള്‍ക്കു ചുറ്റും അവര്‍ അരിച്ചിറങ്ങി...
ആ നിമിഷത്തില്‍ ഞാനവയെ സ്നേഹിച്ചു.
ഇന്ന്, ഈ വഴിയോരത്ത് പലരും പറഞ്ഞ് പഴകിയ 'ആത്മാവ്' അകന്ന് നഗ്നയായി ഞാന്‍ കിടക്കുന്നു. എന്റെ ശരീരത്തിനും രക്തത്തിനും വേണ്ടി അവര്‍ കലപിലകൂട്ടുന്നു... ഞാനവയോട് സഹതപിക്കുന്നു.
No comments:
Post a Comment