Sangeethe Thomas
IMSc Psychology
ഒരു പുതിയ കലാലയജീവിതത്തിന്റെ നല്ല നല്ല അനുഭവങ്ങള്‍ ഉള്‍ക്കൊള്ളാനായി ഈ സര്‍വ്വകലാശാലയുടെ വഴിത്താരയിലേക്ക് ഞാന്‍ മെല്ലെ പടികള്‍ കയറി.
ഇവിടത്തെ കാറ്റും, ചാറ്റല്‍ മഴയും എപ്പൊഴോ മനസ്സില്‍ കയറിപ്പറ്റി.
സ്നേഹനൊമ്പരങ്ങളുടെ ഒത്തിരി കഥകള്‍ ഈ കലാശാല മന്ത്രിക്കുന്നതായി ഞാനറിഞ്ഞു.
ലൈബ്രറിയുടെ ഇടനാഴികള്‍, വഴിയോരത്തിലെ തണല്‍ മരങ്ങള്‍, ക്ലാസ്സ് മുറി, ഗോപ്സ്, ഷോപ്കോം, ഹോസ്റ്റല്‍ ഇവയൊക്കെയാകും ഇനിയെന്നെ മെനഞ്ഞെടുക്കുന്നത്. സൈക്കിള്‍ മണി മുഴങ്ങുന്ന ഈ പാതകളില്‍ ഒരു പുത്തനുണര്‍വിന്റെ മന്ദസ്മിതം തൂകാനാണോ ഞാന്‍ വന്നിരിക്കുന്നത്? അറിയില്ല.
ഓര്‍ക്കാപ്പുറങ്ങളില്‍ ഇരുളുപെയ്യുന്ന ഈ ലോകത്ത് ഒരു മിന്നാമിനുങ്ങാകുവാനെങ്കിലും നമുക്കോരൊരുത്തര്‍ക്കും കഴിയട്ടെ. ഉള്ളുവറ്റാതെ, സ്നേഹത്തിന്റെ ചിരാതായി നമുക്കെരിഞ്ഞ് തീരാം.
:-)
ReplyDeleteഅതെ.... തീര്‍ച്ചയായും ഒരു നല്ല നാളെയാണ് നമ്മെ കാത്തിരിക്കുന്നത്...
ReplyDeleteചുട്ടുപൊള്ളുന്ന ചൂടിലും സൌഹൃദത്തിന്റെ വസന്തം വിരിയിക്കാന്‍ നമുക്ക് സാധിക്കട്ടെ...