About Me

My photo
A blog maintained by the collective of students from Kerala in HCU. But the space is certainly open to all. വൈവിധ്യങ്ങളുടെ ഒരു വിചിത്രസമ്മേളനം.

Tuesday, September 28, 2010

ഓണകാഴ്ചകള്‍

Sinu Rose
MA History
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്...
എന്ന സിനിമാഗാനത്തിന്റെ ഈരടികള്‍ കേരളത്തില്‍ നിന്നും അകന്നു ജീവിക്കുന്ന ഏതൊരു മലയാളിക്കും മറക്കാനാവില്ല. സോഫ്റ്റുവേറുകളുടെ പെരുകികൂടലിനും ആകാശഗോപുരഗളുടെ പ്രഭയിലും കണ്ണഞ്ചി നില്‍ക്കുന ഏതൊരു മലയാളിക്കും ഓണം ഒരു ഓര്‍മ്മപ്പെടുത്തലാണ്.സ്വയം ആധുനിക ലോകത്തിന്റെ ഭാഗമാകാനുള്ള ത്വരയില്‍ മലയാളി ഓണത്തെ മറന്നു പോയോ?ചിങ്ങമാസത്തിലെ തിരുവവോണ നാള്‍ മലയാളിക്ക് ഒന്നുമല്ലാതായി. ഇന്നത്തെ മലയാളിക്ക് ഓണം ഓര്‍മ്മകളുടെ ഓണമാണ്.ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന ഒരുപിടി ബാല്യകാല സ്മരണകളുടെ അയവിറക്കല്‍...
കേരളത്തിലെ മലയാളികള്‍ക്ക് ഇന്ന് ഓണം ടെലിവിഷനിലെ ദൃശ്യവിരുന്നാണ്.
ഓണത്തിന്റെ പ്രാധാന്യത്തെയും പാരമ്പര്യത്തേയും മുതലെടുത്തുകൊണ്ടു വ്യാപാരതന്ത്രങ്ങളുമായെത്തുന്ന കച്ചവടസ്ഥാപനങ്ങളും വമ്പന്‍ വ്യാപാരശൃഖലകളുമാണ്‌ ഇന്ന് ഓണത്തെ സജീവമാക്കുന്നത്.പൂക്കളവും ഓണസദ്യയും കൂടകളിലാക്കി കമ്പോളത്തില്‍ തള്ളുന്ന മുതലെടുപ്പുക്കാരെ പ്രോത്സാഹിപ്പിക്കുന്നു ബലിതമ്പുരാന്റെ പ്രജകള്‍.ത്രിമാന ചിത്രങ്ങളുടെ ഭാവനയ്ക്കനുസരിച്ച് രൂപഭാവങ്ങള്‍ മാറുന്ന പാവം മഹാബലി തമ്പുരാന്‍ അറിയുണ്ണൂണ്ടാകുമോ തന്റെ പ്രജകളുടെ അധ:പതനം?
മിഥുന മാസത്തിലെ ഒരു പുലരിയില്‍ നാളികേരത്തിന്റെ നാട്ടില്‍ നിന്നും നിസ്സാമിന്റെ നാട്ടിലേക്ക് വണ്ടികയറിയപ്പോള്‍ മനസ്സില്‍ ഉറപ്പിച്ചതാണ് -"ഇനി ഒരു ഓണമില്ല,നാട്ടിലെ സ്ഥിതി എങ്ങനെയാണെങ്കില്‍ മനാടിലെ മരുനാട്ടിലെ അവസ്ഥയെ കുറിച്ച് ചിന്തിക്കേണ്ടതില്ലല്ലോ.
പക്ഷെ അത് മാറ്റി മറിക്കും വിധമായിരുന്നു അനുഭവങ്ങള്‍.മറുനാട്ടിലാണ് ഞാന്‍ യഥാര്‍ത്ഥ ഓണം കണ്ടത്.കൂട്ടായ്മയുടെയും പരസ്പര സ്നേഹത്തിന്റേയും നന്മയുടെയും സന്തോഷത്തിന്റെയും ഒരു പിടി നല്ലയാളുകളുടെയും ത്യാഗത്തിന്റെ ഓണം.എന്റെ മനസ്സില്‍ മലയാളത്തിന്റെ നന്മ എവിടെയോ തങ്ങി നില്‍ക്കുന്നു.
മലയാളിയകണമെകില്‍ മലയാളം സംസാരിക്കണമെന്നില്ല.മലയാളത്തെയും അവളുടെ സംസ്കാരത്തെയും സ്നേഹിക്കുന്ന ആര്‍ക്കും മലയാളിയാകാം.ഒരിക്കല്‍ കൂടി നമുടെ മനസ്സില്‍ ഉണരട്ടെ ആ വരികള്‍...
"പൂവേ പൊലി പൂവേ,
പൂവേ പൊലി പൂവേ..."

Pick Pocket

Biju A R
Research Associate
School ofChemistry

She came to me with her magic touch,
taken away something, which is unclear.
I checked my pocket, nothing seems to be lost.
She had thick eyebrows and protruding teeth.
I felt lightness, with which gentle breeze could
blew me towards the zenith of the red horizon.
I saw many rich to whom she can approach,
even a single picking could run her whole life
but she came and gave me an enchanting look,
which was cutting my venules.
Bus stopped, I got down, still felt remnant lightness.
At last gleefully I recognized; I lost myself.
യക്ഷിയുടെ മരണം

Robin Luke Varghese
PhD Philosophy

ഒരു മഴക്കാലം. മഴ തോര്‍ന്ന ഒരു ചെരിയ ഇടവേള. 
ഉണ്ണിക്കുട്ടന്‍ അമ്മയുടേ കണ്ണുവെട്ടിച്ച് വീട്ടിനുമുന്നിലെ റോട്ടിലെ 
വെള്ളക്കെട്ടില്‍ ചാടിയും തുള്ളിയും കളിക്കുന്നു.
ഇടയ്ക്കൊക്കെ വീട്ടില്‍ നിന്നും അമ്മ വിളിക്കുന്നത് കേള്‍ക്കാം. 
ഉണ്ണിക്കുട്ടന്‍ അത് കാര്യമാക്കുന്നേയില്ല. ഒടുവില്‍ അമ്മ കണ്ടു...
ഉണ്ണിക്കുട്ടന്റെ ആറാട്ട്.
എന്തു പറഞ്ഞാലും അവനെ പിന്തിരിപ്പിക്കാനാവില്ലെന്നറിയാവുന്നതിനല്‍ 
അമ്മ അവസാനത്തെ ആയുധം പുറത്തെടുത്തു,
യക്ഷി. യക്ഷിയെ(കളെ) മാത്രമേ ഉണ്ണിക്കുട്ടന്‌ പേടുയുള്ളു. 
യക്ഷികളുടെ കാര്യം കേട്ടാല്‍ അവനുടന്‍ സാരിത്തുമ്പത്തെത്തും 
എന്നു അമ്മക്കറിയാം. ഉണ്ണിക്കുട്ടാ... അമ്മ നീട്ടി വിളിച്ചു. 
ഈ വെള്ളത്തിലൂടൊരു യക്ഷി വരും. വേഗം ഇങ്ങു വാ. 
അവിടെ നില്‍ക്കണ്ട. ഉണ്ണിക്കുട്ടന്‍ പതിവുപോലെ അമ്മയുടെ സാരിത്തുമ്പത്തൊളിച്ചു. 
അന്നു രാത്രി മഴ കനത്തു പെയ്തു. സ്വപ്നത്തില്‍ ഉണ്ണിക്കുട്ടന്‍ യക്ഷിയെ കണ്ടു. 
വെള്ളത്തിലൂടെ വരുന്ന യക്ഷി. 
ഉണ്ണി ഉണര്‍ന്നപ്പോഴേക്കും മഴ തോര്‍ന്നിരുന്നു.
തലേന്നത്തെ യക്ഷിപ്പെടിയൊക്കെ മറന്ന് ഉണ്ണി റൊട്ടിലെ വെള്ളത്തില്‍ കളികേള്‍ക്കാം.
ഉണ്ണിക്കുട്ടന്‍ അത് കാര്യമാക്കുന്നേയില്ല. ഒടുവില്‍ അമ്മ കണ്ടു... 
ഉണ്ണിക്കുട്ടന്റെ ആറാട്ട്. എന്തു പറഞ്ഞാലും അവനെ 
പിന്തിരിപ്പിക്കാനാവില്ലെന്നറിയാവുന്നതിനല്‍ അമ്മ അവസാനത്തെ ആയുധം പുറത്തെടുത്തു,
യക്ഷി.യക്ഷിയെ(കളെ) മാത്രമേ ഉണ്ണിക്കുട്ടന്‌ പേടുയുള്ളു. 
യക്ഷികളുടെ കാര്യം കേട്ടാല്‍ അവനുടന്‍ സാരിത്തുമ്പത്തെത്തും എന്നു അമ്മക്കറിയാം.
ഉണ്ണിക്കുട്ടാ... അമ്മ നീട്ടി വിളിച്ചു. ഈ വെള്ളത്തിലൂടൊരു യക്ഷി വരും. 
വേഗം ഇങ്ങു വാ. അവിടെ നില്‍ക്കണ്ട. ഉണ്ണിക്കുട്ടന്‍ പതിവുപോലെ 
അമ്മയുടെ സാരിത്തുമ്പത്തൊളിച്ചു. 
അന്നു രാത്രി മഴ കനത്തു പെയ്തു. സ്വപ്നത്തില്‍ ഉണ്ണിക്കുട്ടന്‍ യക്ഷിയെ കണ്ടു. 
വെള്ളത്തിലൂടെ വരുന്ന യക്ഷി. 
ഉണ്ണി ഉണര്‍ന്നപ്പോഴേക്കും മഴ തോര്‍ന്നിരുന്നു. 
തലേന്നത്തെ യക്ഷിപ്പെടിയൊക്കെ മറന്ന് ഉണ്ണി റൊട്ടിലെ വെള്ളത്തില്‍ കളിക്കാനോടി. 
വീടിന്റെ ഗേറ്റ് കടന്നതും അതാ ഉണ്ണിക്കുട്ടന്‍ പേടിച്ച് തിരിച്ച് വരുന്നു. 
അമ്മേ അതാ റോട്ടില്‍... 
വെള്ളത്തില്‍ നിന്നു ഒരു യക്ഷി പൊങ്ങിവരുന്നു. ഞാന്‍ കണ്ടതാ. 
അമ്മ ഉണ്ണിക്കുട്ടനെ കളിയാക്കിപ്പറഞ്ഞു. നുണ പറയല്ലേ ഉണ്ണീക്കുട്ടാ... 
അമ്മക്ക് ഇവിടെ ധാരാളം പണിയുണ്ട്. 
ഇല്ല. അമ്മ വരൂ... ഉണ്ണീക്കുട്ടന്‍ അമ്മയുടെ കൈപിടിച്ചു വലിച്ചു...
അമ്മയും ഉണ്ണിക്കുട്ടനും പുറത്തിറങ്ങിയപ്പോള്‍ നാലഞ്ചാളുകള്‍ ചേര്‍ന്ന് 
ഒരു യുവസ്തിയെ ആംബുലന്‍സില്‍ കയറ്റുന്നു. 
ആംബുലന്‍സ് നിലവിളിച്ച് കോണ്ട് മുന്നോട്ട് കുതിച്ചു..
മഴയും കാറ്റും ഇടയ്ക്കിടയ്ക്ക് ശല്യപ്പെറ്റുത്തുന്ന കറണ്ട് കട്ടിനുമിടയിലെ 
ലോക്കല്‍ ചാനലിലെ ന്യൂസില്‍ 
ഒരു പ്രധാന വാര്‍ത്ത വന്നു.കനത്ത മഴയിലും കാറ്റിലും 
പഞ്ചായത്തിലെ പല ഭാഗത്തും വന്‍ കൃഷിനാശമുണ്ടായി. 
ഗതാഗതം ഭാഗികമായി നിലച്ചിരിക്കുകയാണ്‌. 
PWD റോട്ടിലെ അഞ്ചടിയോളം താഴ്ച്ചയുള്ള കുഴിയില്‍ വീണ്‌ 
ബൈക്ക് യാത്രക്കാരിയായ ഒരു യുവതി മരിച്ച്. 
ഇരുട്ടും കനത്ത മഴയും റോട്ടിലെ വെള്ളക്കെട്ടും കാരണം 
യുവതി ആ അഗാധഗര്‍ത്തം കാണാതെ പോയതാണ്‌ അപകടത്തിന്‌ കാരണാം. 
അപകടം നടന്ന സ്ഥലത്തെ റോഡ് അറ്റകുറ്റപ്പണി നടത്തിയിട്ട് ആറ് വര്‍ഷങ്ങളായി.
നാട്ടുകാരുടെ നിരന്തരാവശ്യം അധികൃതര്‍ അവഗണിച്ചതാണ്‌ പ്രശ്നമായത്.
അമ്മയോടൊപ്പം ടി.വി കണ്‍റ്റിരുന്ന ഉണ്ണിക്കുട്ടന്‍ ചോദിച്ചു
അമ്മേ യുവത്ഗീന്ന് വച്ചാ യക്ഷീന്നാ...

Thursday, September 23, 2010

Phony Matters Unsolicited SMSes Breach of Customer Privacy

Bestin Samuel
II MA English


“ I would have slapped the person on the face, had something like this been said to me directly”, fumes Sayujya Sankar, 20, who got an unsolicited SMS on her mobile phone- a suggestive invitation for a late night chat. The rude SMS was just one among the thousands of unsolicited ones that pester mobile phone users across the country, beyond boundaries of age, sex, and network provider.
Unsolicited SMSes often appear as advertisements for a plethora of products and services, including matrimonials, chat rooms, employment opportunities, admissions, insurance and banking, travels, shopping offers, and almost everything under the sun. These uninvited annoyances assume larger and graver proportions when they get tinted with criminal intents and fraud. In other words, it’s encroachment upon private space, and amounts to throwing customer privacy up for grabs.
Subscribers are frequently bombarded with chat invitations and friend requests also, and find-a-friend schemes are common. A week-long tiff over a ‘misfired’ SMS amounted into violence and ended in the murder of a youth in Aluva, Kerala. An SMS meant for her boyfriend was allegedly sent to a random number by the network provider under their ‘find-friendship’ scheme, blames the girl, whose boyfriend murdered the person who had received the message and had started disturbing her.
Monu Rajan, a postgraduate student in Hyderabad, confirms that chat invitations are common. He receives them “once in a while”, but just ignores them. “They are annoying”, he says. But he frowns when he talks about the adult jokes and suggestive messages. “ They even sent messages asking if I would like to subscribe to an ‘adult jokes scheme’”, says the BSNL subscriber. The customer services departments fail miserably in stopping these unsolicited calls and SMSes, complain users of BSNL, Airtel, Vodafone, Tata, and other firms.
Fraud also plays big in the scheme of things. Mobile lotteries, branching out of the infamous online lotteries, almost always ask for customer account numbers, and other confidential information after ‘informing’ that the subscriber’s number has won a substantial amount in a ‘lucky draw’. Innocent victims still fall prey to these dirty schemes, and stand to lose.
A look into what is in it for the advertising firms reveals some unique advantages. It helps in cheap marketing and is effective, as most people read whatever message they get on their personal phone. There is a wider coverage to mobile marketing, as compared to television and internet. The best part is that the real identity of the sender could be easily masked. There is no way the receiver could be sure of the sender’s identity, as these bulk- SMSes are usually sent from websites which are more than obliging to take up the proxy ‘sending’ job, at relatively cheap rates. One of them, www.smsfreedom.com, even flashes on its home page: “Our gateways have features like different sender ID, scheduled SMS, least cost routing, and 2-way SMS”!
The Telecom Regulatory Authority of India (TRAI), had taken measures in this regard, but poor promotion and ineffectiveness of the National Do Not Call Registry (NDNCR) makes it a choice best left out. In spite of a much-hyped launch last year, NDNCR, the primary objective of which is “to curb the Unsolicited Commercial Communication (UCC)”, has failed to meet requirements, as 80% of the Indian subscribers are still not registered. Those who did, complain of inefficient working and below-par satisfaction. Messaging by political parties does not come under commercial SMSes, and hence accounts for millions of unsolicited SMSes, leaving TRAI helpless on that front. Stricter rules, better promotion, and effective functioning alone can help stopping the circulation of unsolicited SMSes, which is nothing less than ‘trespassing’ into ‘private property’ of India’s millions of mobile phone users.


Wednesday, September 22, 2010

Oh! My Dirty Malayali Friends

Sayujya Shanker 
II MA English


dirty It probably need not be stated (owing to the very title) that I have a lot of Malayalee friends. And by a lot, I mean that my whole life at UoH (almost) has been surrounded, influenced and affected by these vrithi ketta thendis (after all, they were the ones who taught me the language. I might as well use it! Just to impress them...) I came here not knowing a bit of Malayalam. And then there were my classmates!! I was surrounded by a continuous downpour/outpour of this beautiful language (and I am not sarcastic here). But I did not understand it. So I was left a little out of the loop.
However, after a lot of promise, a Malayalam movie (named Manichitrathazhu- which I accept is most definitely better than the Tamil remake), careful listening, a failed attempt at learning the script and spending my days 24X7 with them, I have finally managed to comprehend the easier parts of their conversations, and have proceeded to make a fool of myself attempting to sing their songs, and speak their language.
On the other hand, this lovely bunch of people has also managed to convert me into a partial Keralite: what with the Onam celebrations, and the constant teachings, and the patient listening and correction of my attempts at conversation. Whether I got their Malayalam or not, I got their ‘joks’ (for jokes) and their ‘parrticularrly miserabul’ (I cannot find the appropriate pronunciation in the English script, but I’m sure you know what I mean, and a stress on the ‘r’ for the first word) pronunciations. So, there you go, all my ‘lowley’ friends, you can boast of a partial convert amidst your crowd!
Thank You!!!

ബലിക്കാക്കകള്‍

Muhammad Aslam P
IIMA History

വിലാപങ്ങള്‍ക്കപ്പുറം പ്രതികാരമുണ്ട്,
അവഹേളനത്തിനപ്പുറം പ്രതിഷേധവും.
ആട്ടിയോടിക്കുമ്പോള്‍ ആഞ്ഞടിക്കാന്‍ തോന്നും.
ശ്രുതിമധുരധ്വനികള്‍ കറുത്തവന്‌ പാടില്ലത്രെ!
കുരച്ച് ചാടാനും കടിച്ചു കീറാനും
കടിച്ചു പറിക്കാനുമാണത്രെ കറുത്ത ജന്മങ്ങള്‍.

മംഗല്യപ്പന്തലിന്റെ മതിലുകള്‍ക്കപ്പുറം
അറ്റുക്കളക്കിപ്പുറം
അരക്കുകല്ലിന്റേയും അലക്കുകല്ലിന്റേയും
ഇടയിലൂടിങ്ങനെ...

ഇലവട്ടത്തിലെ രുചിയും മണവും-
മോഷ്ടിക്കാന്‍ വലിഞ്ഞ് കയറിയതല്ല.
അല്‍സേഷ്യന്‍ നായുടെ
പാത്രത്തിലേതു പോലും
കണ്ണുവച്ചിട്ടില്ല.
പടിഞ്ഞാറെ മൂലയില്‍,
സെപ്റ്റിക്‌ ടാങ്കിനു പിന്നില്‍ വലിച്ചെറിഞ്ഞ
തണ്ടുടഞ്ഞിലയില്‍
വടിച്ചെടുക്കാന്‍ മറന്ന അവസാന
വറ്റുകള്‍ക്കിടയിലായിരുന്നു
കറുത്ത ചിറകും തൊലിയുമുള്ളവരുടെ
കണ്ണും കൊതിയും.

അല്‍സേഷ്യനു മുമ്പേ കുരച്ച് ചടുന്നവര്‍
ആട്ടിയോടിക്കുമ്പോള്‍ ആഞ്ഞടിക്കാന്‍ തോന്നും.

ഡിസ്പോസിബിള്‍ കാക്ക
അമ്മക്കു പിണ്ഡം വയ്ക്കുമ്പോള്‍
ശവങ്ങള്‍ക്ക് പിന്നിലെ ബലിക്കാക്ക.
ഇലവട്ടത്തിലാകുമ്പോള്‍ കൊടിച്ചിക്കാക്ക.

അവിടേയും ഇവിടേയും അവഹേളിച്ചവരുടെ
നിലയ്ക്കാത്ത കയ്യടികള്‍.

At the Peacock Lake

Jinju S.
M.A. English

The glassy blue of the fallen sky,
Creased with myriad ripples
That bound forth
To the waiting arms of the shore,
Like little children to their mothers,
Singing of peacocks and wild winds
That make the reeds, thickly spread
By the water's edge,
Dance in beauteous glee-
A wave of gold-tipped green.

And into my heart ecstasy drips,
Till I can swim in it-
Lake of bliss.

Night

The night speaks
In a thousand tongues
I cannot discern,
Rising above the cries of the crickets-
Midnight's minstrels.
Pale blue melting around
Feathery canopies reaching
For a trembling dawn.
Muted roars pulsating
In the night breeze
Charged with the cold
And peacock squawks.
And the swarthy goddess
Lets down her hair
And dances in a frenzy,
Punctuated with laughter
In a tongue I recognize-
Cold, hard, mirthless mockery.

Sleep walk (or a walk to/from the library at midnight)

Shijo Varghese
Former Student

In the night, my watch ticking away
My heart’s rhythm to the morrow
I woke up with stiffness
Between my thighs
The bladder, you know, must release
The tension of the buttermilk of my supper

I don’t believe urinals
Hypocrites, clad in white robes
They sieve out everything
Leaving bubbles and stench

I am afraid of trees
Trees, black monsters, conspirators
Whisper against me in the night
Because, in my every pilgrimage
To library and back to hostel
I piss deep at their roots;
The roots, you know, are very sentimental

In the night, my watch transferring
Its motion to my heart’s rhythm
I stopped
The wind breathing stopped
The trees whispering stopped
And I saw
A ghost
Gosh, a ghost!
Pale as moon with meteorite impressions
Eyes swollen with unkind sleep
(Just out of bed like me?)
A ghost indeed, still

A breeze gushed
To change its stance
My tension released through the stiffness
But, you know, one doesn’t sweat then

Grinning in melancholy
It spiralled and spiralled
Into a whirligig
Vanished through the pores of my hide
Leaving its pale hue and dry veins
Impressed on a plantain leaf
Dancing in the wind’s breath

An Apology for Student-Celebrations.

Sreejith. Varma.R
M.Phil Comparative Literature

Today in class, ma’am told us about the theorists’ recurring efforts to form an apt metaphor for the cultural diversity of America. Starting from the well-known ‘melting-pot’ to ‘mosaic’ and finally to the ‘rainbow’, they were dissatisfied. The proper one seemed elusive to their grip. Presently, they seem to have achieved a consensus on the idea of the ‘salad-bowl’, for the diverse vegetables constituting a salad don’t lose their individual identities, yet when they come together as salad, it’s even tastier.
It suddenly occurred to me that our case in HCU is no different. What are we? An admixture of different states, cultures, races, religions, castes and creeds. It’s a microcosmic India that we see here. Sharing the same classroom, hostel room, etc. we very hardly take into account any differences. We have, in a sense, acculturated ourselves with the rather pan-Indian milieu here. Yet, we don’t seem to like to forego our essential ethnic/regional identities here. We evoke Onam, Pongal and sundry other culture-specific festivals here onto this alien land and thus reiterate our essential Malayali-ness, Tamil-ness, etc. Nonetheless, we never forget to invite and include other students outside the specific communities to share the event. It’s like saying-‘Have a taste of our culture’; and further asking, ‘How do you feel?’
It is a perfect give and take here. Never is this an upholding of ‘regionalism’ or ‘parochialism’. It is, on the contrary, based on a broad consciousness that joy only multiplies on sharing, plus an opportunity-grabbed for the presentation of one’s cultural uniqueness.
For those who are on the brink of losing their specific cultural identities, this celebration throws up an option of ‘tracing their roots back’, by taking part in the ceremony. And for others who are already in close touch with their unique cultures, it is a perfect occasion to fantasize for a while that they are at their homes yet again! I believe it is moment of true elation for the academic diasporas here-recreating the quintessence of Kerala, Tamil Nadu, et al. at their doorsteps. And for a while, one lives only as a Keralite, Tamil, etc.
As it is said, it will be pretty boring if everyone plays the same orchestra. It is the combination of different instruments that makes it interesting and lively. So, let us play different tunes. It shan’t be cacophony, but rather the perfect euphony.
 
 
 

Stilling the moments

Amal P Mathews
M.Phil English

 
You can call this anything; musings, meditations, ruminations, recollections, retrospection, well! It could go on...
Having being in UoH for two years and two months, one feels a curious emotion on thinking of one’s past in this milieu. A strange feeling fills the heart which is unnameable for the moment. The intention is not to compose a panegyric for this citadel of knowledge, rather it is an attempt to detail the minute yet tangible ways in which the place is and would be held very close to one’s heart.
The idea of a university has always held a special allure to one’s mind, right from the childhood days. Thought of as ‘this big place’ where everybody studies with a keenness unparalleled elsewhere and as the perfect locale where every mind is sharpened with insights. Trepidation was the sole feeling that reigned in my heart as I entered the portals of UoH. Had I not ventured to break through this film of feeling one wouldn’t have cherished the whole prospect as one actually did over the past two years. The first of its kind of hostel experience, the short stint in LH- 1 famed for its murky corridors and the shifting to the brand new LH-5 does not seem like a distant past.
Lessons in cycle riding under the tutelage of friends turned gurus, the inevitable ways in which one got lost in the campus, the tedious walks to the bank, in search of Kerala food to ‘Kairali’, another memorable discovery of the ‘mushroom rock’   on a Sunday evening- a collage of memories keep tumbling down from the interiors of mind when one searchingly probes the past. Not to speak of the larger-than-life professors in the department descending on us with their cerebral capacities. Storming into the departments for submissions, the sweaty palms and parched throat before a class presentation and the last minute brainstorms before the exams have all painted a portrait unique to each one of us. The watching of the sun dipping beyond the horizon from the sunset peak (the vision is presently obliterated due to the maniacal developmental projects), the cracking of dawn from the casements of reading room, the relishing of Irani tea with the quintessential samosas, the disappointed faces before a dysfunctional ATM have all been lived through in the bygone days.
Indeed the place holds a charm of its own which is felt in each of us, like the heart that skips a beat on sighting the nature at its best, all green and alive, as one re-enters the university after the summer hols. But what really makes UoH dear to me is the abundant bunch of faces which greets one in every corner. Faces lined with anxiety, nonchalance, spontaneous smiles, a tinge of sadness, eyes aglow with mirth- it differs. Each of them unfailingly strikes a resonance in unseen ways with the individual that you are. The vibrancy of youth extolling their varied legacies yet united in the single pursuit of excellence. The harmonious spirit pervading amidst the tensions and toils of student life. Life is indeed worth living amongst them- the assuring eyes, uplifting words and enlivening gestures.
 

‘Regionalism’, ‘Regional’ and Cultural Programmes-some scattered thoughts

Sreejith K.K

PhD Philosophy


It seems that the word ‘regional’ is often treated with a derogatory sense. Is there a unique aspect which makes one a member of a particular nation or a class of humans? Is such a unique aspect which is shared by all (I would call this ‘unique aspect shared’, ‘essence’) a necessary condition for us to have a nation or a class called human in a meaningful sense? I tend to think that it is not.

The cultural scenario of India is a myriad of cultural differences. Despite all these differences, is there any aspect which is shared by all Indians (‘Indianness’) that will identify them as Indian? It seems to me that there does not exist any ‘essence’ and what exists is a mere family resemblance.

Let us try to understand the notion of family resemblance, a concept introduced by Ludwig Wittgenstein. Wittgenstein talks about the example of a game. As we know, there are various games. By ‘game’ one can mean, ‘board game’, ‘card game’, ‘ball game’, ‘olympic game’and so on. Now the question is: what is common to them all? One might be tempted to say that there must be something common; otherwise they would not have been called as ‘games’. Wittgenstein’s suggestion is that if you look at all these games, you will not see anything common to all. Instead one will only see a whole series of similarities and relationships. Look for example at board-games. Now pass on to card-games; here you find many similarities with the first group, but many common features drop out and others appear. When we pass on to ball-games, much that is common is retained and many are lost. Compare chess with naught and crosses. Is it the case that all the games involve ‘winning’ and ‘loosing’ or competition between players? In ball games there is winning and losing but when a child throws a ball at the wall and catches it again, this feature disappears. There is a difference that is being played by skills and luck in various games. There is a difference between the skills in chess and that in tennis. From an examination of the above kind, Wittgenstein comments a complicated network of similarities and criss-crossings. These similarities are sometimes overall and at times similarities of detail.

Just as there is no essential aspect which makes all these activities (belonging to the class of) ‘games’, there need not be any essential aspect which makes all of us (to belong to the class of) Indian or even (to belong to the class of) human. Since our campus community can be considered as a cross section of our nation, a similar line of thought may be applicable to this as well. One might tend to think that in a campus community such as that of HCU’s - where the cultural diversity of India is very much represented – one should perform only those cultural programmes which are having some common elements. I am afraid that one may not be able to find any ‘essential’/ ‘common’ aspect of that sort. But is it a problem? One might argue that just as in the case of ‘games’ not having a common aspect, poses little problem for a variety of activities to be called as games, the fact that not having a common aspect need not be a problem for considering different cultural programmes as ours. Because even if there does not exist an essence, there are family resemblances between different cultures. ‘Knowledge of other culture’ is an interesting philosophical debate; but it is a truism and is a matter of intuition that we pretty much understand as ‘other’ culture. Therefore one might argue that the “othering” involved here is a problematic move. If one argues that at a central university, what is desirable is not ‘regional programmes’ but ‘national programmes’, the argument seems to presuppose a kind of ‘essentialism’, the idea that there is some common/essential aspect which is running through all the different cultures of the country. As I have tried to demonstrate above, this kind of a presupposition may be ambiguous. One might also want to ask the following question: is there a Nation over and above the regions; or are regions constitutive of a Nation?

None of the above arguments pretend to establish that ‘regional programmes’ will never lead to regionalism. Rather what it tries to show is that it need not do so. Suppose that in the meeting of a cultural/linguistic community of ‘X’ if one makes statements which have the implication that ‘I value a particular person since (s)he belongs to ‘X’’; it need not be stated that it is a statement which is pregnant with regionalism. What is funny is that in most of the cases when people make such statements filled with overtones of regionalism, they will begin by saying that “I am not being a regionalist”. One might want to think whether they want to be encapsulated inside the cocoon of their own cultural/linguistic community as it can often be seen in our campus. Will a decision of barring cultural programmes in the campus helps to prevent narrow-mindedness or encapsulations inside the cocoon of one’s own linguistic/cultural community? One might think that it is very unlikely.

But what is problematic about disowning any regional/cultural dimensions and trying to ‘fit in to’ an abstract notion called “Indian culture” (or any similar kind of national culture) is that it makes the diversity to disappear; and it will project one aspect of a country as “the” aspect of it. We can see that a similar kind of phenomenon is occurring in the case of a craving to become a global citizen too. We should not forget that these are not only moves where aesthetics (of diversity) are at stake but also a political move with detrimental and devastating implications.

കേരളം ചരിത്രപഥങ്ങളിലൂടെ

Lakshmi P R
IMA Social Science

പശ്ചിമഘട്ടത്തിനും അറബിക്കടലിനും ഇടയില്‍ വിരാജിക്കുന്ന കൊച്ചു കേരളം പിന്നിട്ട ചരിത്രപഥങ്ങളിലൂടെ ഒരു യാത്ര....
എ.ഡി.52 ല്‍ തോമാശ്ലീഹായുടെ ആഗമാനത്തെത്തുടര്‍ന്നാണ് കേരളത്തില്‍ ക്രിസ്തുമതം പ്രചരിക്കപ്പെടുന്നത്. എ.ഡി.788 മുതല്‍ 820 വരെ ആയിരുന്നു ജഗദ്ഗുരു ശ്രീ ശങ്കരാചാര്യരുടെ ജീവിതകാലഘട്ടം. മെയ്‌ 17 , 1498 ല്‍ കോഴിക്കോട് ജില്ലയിലെ കാപ്പാട് കടപ്പുറത്ത് പോര്‍ച്ചുഗീസ് നാവികനായ വാസ്കോ ഡ ഗാമ നങ്കൂരമിട്ടത് ഇന്ത്യാചരിത്രത്തിലെ തന്നെ ഒരു നാഴികക്കല്ലായി മാറി. 1599 ലെ ഉദയംപേരൂര്‍ സൂനഹദോസും,തുടര്‍ന്ന് ജനുവരി 13 , 1653 ലെ കൂനന്‍ കുരിശു സത്യവും ചരിത്രപുസ്തകങ്ങളുടെ താളുകളായി മാറി. കേരളവര്‍മ്മ വീരപഴശ്ശിരാജ വെള്ളക്കരോറ്റ് പൊരുതി വീരമൃത്യു വരിച്ചത്‌ 1805 ല്‍ ആയിരുന്നു. 1809 ല്‍ നടന്ന കുണ്ടറ വിളംബരം കേരളചരിത്രത്തില്‍ മറ്റൊരു അദ്ധ്യായം കുറിച്ചു. 1855 ല്‍ ഈ മഹദ്ഭൂമി ശ്രീ നാരായണഗുരുവിന് ജന്മം നല്‍കി. 1921 നവംബര്‍ 10 ലെ വാഗണ്‍ ദുരന്തം നമ്മുടെ ചരിത്രത്തിലെ ഒരു കറുത്ത അധ്യായമായി രചിക്കപ്പെട്ടു. 1946 ലെ പുന്നപ്ര-വയലാര്‍ സമരം നമ്മുടെ സ്മൃതികളില്‍ ആവേശത്തിന്റെ തിരയിളക്കം സൃഷ്ടിക്കുന്നു. 1957ല്‍ ആണ് ഒന്നാം കേരളനിയമസഭ നിലവില്‍ വന്നത്. 1963 ല്‍ തുമ്പയില്‍ ആദ്യത്തെ റോക്കറ്റ് വിക്ഷേപണകേന്ദ്രം സ്ഥാപിക്കപ്പെട്ടു. 1970 ജനുവരി 10 നു ആയിരുന്നു കേരളത്തില്‍ ജന്മി സന്ബ്രദായം നിര്‍ത്തലാക്കിയത്. 1988 ലെ പെരുമണ്‍ തീവണ്ടി ദുരന്തവും 2004 ലെ സുനാമിയും കേരളത്തെ നടുക്കിയ തീരാദു:ഖങ്ങളായി ഇന്നും നിലകൊള്ളുന്നു. 2008 ഒക്ടോബര്‍ 12നാണ് അല്‍ഫോന്‍സാമ്മ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടത്. അങ്ങിനെ അനേകായിരം ചരിത്രസംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചും പുതിയ മാറ്റങ്ങള്‍ക്കായി കാതോര്‍ത്തും ഈ നാട് നിലകൊള്ളുന്നു......ദൈവത്തിന്റെ സ്വന്തം നാടായി.....

എഴുതാന്‍ (ഒരു) വിഷയം കിട്ടാതിരുന്നാല്‍ ...

Sanjeev Vasudevan
IMA Social Science

'ബ്ളോഗാന്‍ ' ഒരു വിഷയം വേണം. ഓണാഘോഷത്തോടനുബന്ധിച്ചു മലയാളികള്‍ ഏവരും ചേര്‍ന്ന് ഒരു ബ്ലോഗ്‌ രൂപീകരിക്കുന്നുണ്ട്. ഉപാധികള്‍ ഒന്നുമില്ലാതെ ഏതു സൃഷ്ടിയും സ്വീകരിക്കുന്ന ഒരു ബ്ലോഗ്‌ !!! അങ്ങിനെയൊന്നുണ്ടോ..??? എന്തെങ്കിലും എഴുതിയില്ലെങ്കില്‍ മോശമല്ലേ (എനിക്ക് ) ? - എഴുതാനിരുന്നു.
കഥ, കവിത, ലേഖനം, നിരൂപണം തുടങ്ങി ഒരുപാട് സാഹിത്യരൂപങ്ങള്‍ ഉണ്ടല്ലോ? എങ്കില്‍ ലേഖനമെഴുതാം..അതാകുമ്പോള്‍ ഒരു ഘനം കിട്ടും. സൂര്യന് താഴെയുള്ള എന്തിനെപ്പറ്റിയും ലേഖനത്തില്‍ പ്രതിപാദിക്കാം.രക്ഷപ്പെടാന്‍ നൂറു കൌശലങ്ങള്‍ അറിഞ്ഞിട്ടും അവശ്യഘട്ടത്തില്‍ അവയില്‍ ഒന്നുപോലും തിരഞ്ഞെടുക്കാന്‍ കഴിയാതെ വേട്ടനായ്ക്കള്‍ക്കു കീഴടങ്ങിയ കുറുക്കന്റെ കഥ പണ്ട് ബാലരമയില്‍ വായിച്ചിട്ടുണ്ട് .സാഹചര്യവശാല്‍ (അത്ര വഷലല്ലെങ്കിലും) ഞാനും അതേ അവസ്ഥയില്‍ ആണ്. ഇവിടെ സമയമാണ് വേട്ടനായ. "നൂറു" വിഷയങ്ങള്‍ ഉണ്ട്. എതെഴുതും - അറിയില്ല. ഓര്‍ക്കണം ഈ മേഖലയില്‍ ഞാനൊരു വിദഗ്ദ്ധനല്ല.
സമകാലിക പ്രശ്നങ്ങളെ വിമര്‍ശനാത്മകമായി വിലയിരുത്തുന്ന ഒരു പഴഞ്ചന്‍ മോഡല്‍ ലേഖനമാകം എന്ന് ആദ്യം കരുതി. പിന്നീടാലോചിച്ചു സമ്പദ്ഘടന - വികസനം എന്നീ നൂതനാശയങ്ങള്‍ പ്രതിപാദിക്കുന്ന ഒരാധുനികമാകം. പക്ഷേ, ഞാന്‍ തന്നെ ഒരുപാടെഴുതിയ വിഷയങ്ങളാണ് ഇവ (ഭാഗ്യം അതാരും കണ്ടിട്ടില്ല ). എന്റെ ഓണാനുഭവങ്ങള്‍ സംയോജിപ്പിച്ചാല്‍ ഒരു അനുഭവക്കുറിപ്പ് തയ്യാറാക്കാം. അതുവേണ്ട. മാറുന്ന (മാറിയ) മലയാള സംസ്കാരത്തെക്കുറിചെഴുതാം - അതൊരു പുതിയ സങ്കല്‍പ്പമാണ് (ഉത്തരാധുനികം എന്ന് ഞാന്‍ വിളിക്കട്ടെ). കാരണം ആ സംസ്കാരത്തിന്റെ ഭാഗമായ ഒരാള്‍ക്കേ അതെപ്പറ്റി എഴുതാന്‍ സാധിക്കുകയുള്ളൂ.
നേരം വൈകി.ഒരു മണിക്കൂറിനുള്ളില്‍ എഴുതിത്തീരണം.പെട്ടെന്ന് പുതിയൊരാശയം ഓടിയെത്തി.ഞാന്‍ സ്വയം ചോദിച്ചു, എന്തൊക്കെ ചിന്തിച്ചു , എന്തിനു ചിന്തിച്ചു ? ഉത്തരം ലളിതം. എഴുതാന്‍ ആശയങ്ങള്‍ ഒന്നും കിട്ടിയില്ല.ഇപ്പോള്‍ പുതിയതൊരെണ്ണം കിട്ടിയല്ലോ? എഴുതാന്‍ ഒരു വിഷയം കിട്ടാതിരുന്നാല്‍...

ഇഷ്ക്..മൊഹബ്ബത്ത്..പ്യാര്‍..

Azeef
MSc Mathematics

വിശുദ്ധ പ്രണയത്തിന്റെ താമരപൊയ്കയില്‍ നിന്ന് നീന്തിക്കയറിയ ,ഇപ്പോള്‍ നീന്തി കൊണ്ടിരിക്കുന്ന ,ഇനി നീന്താനിരിക്കുന്ന എല്ലാ മഹത്-കമിതാക്കള്‍ക്കും;സോജ്ജ്വലപ്രണയസ്മാരകങ്ങള്‍ക്ക് നിറക്കൂട്ടേകാനായി സമര്‍പ്പിച്ച(റെയില്‍പാളങ്ങളിലും,സാരിത്തുമ്പുകളിലും,ബദ്ധപ്പെട്ടൊപ്പിച്ച വിഷക്കുപ്പികളിലും) ധീരപ്രണയരക്തസാക്ഷികളുടെ തുടിക്കുന്ന ഓര്‍മ്മകള്‍ക്കും മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് കൊണ്ട് ഈ പിന്തിരിപ്പന്‍ മൂരാച്ചി തുടങ്ങട്ടെ..
"കെണിയാണെന്നറിയാം,
പണി നിന്റേതെന്നറിയാം;
എങ്കിലും വിശപ്പിനേക്കാള്‍-
വലുതല്ലല്ലോ മരണം.."
പവിത്രന്‍ തീക്കുനിയുടെ ഏലിക്ക് ,ഇവിടെ കെണിയിലെ തേങ്ങാപ്പൂളിനോട് തോന്നുന്ന 'എന്തോ ഒരു ഇത്' ആണ് ഈ 'അറുബോറന്‍ ഫണ്ടമെന്റലിസ്റ്റിനു' പ്രണയം എന്ന മാനസികാസന്തുലിതാവസ്ഥയോടുമുള്ളത്.ഇവിടെ നമ്മുക്കൊരു ചോദ്യം ചോദിക്കാം-എന്ത് കൊണ്ടാണ്‌ കവികളും കവയിത്രികളും,കഥാകാരന്മാരും കഥാകാരികളും,കാമുകന്മാരും കാമുകിമാരുമെല്ലാം (ലേഖകന്‍ M.C.P അല്ല എന്നുള്ളത് പ്രത്യേകം ശ്രദ്ധിക്കുക:D) ഈയൊന്നിനെ അവധാനിക്കാനായി ഒരുപാടൊരുപാട് മരങ്ങള്‍ കടലാസിന്റെ രൂപത്തില്‍ നശിപ്പിച്ചത്?(ഇക്കാരണത്താല്‍ പ്രക്റ്തിപ്രേമികള്‍ക്കും(പ്രത്യേകിച്ച് E.A.Gക്കാര്‍ക്കും) ഈ എളിയ പ്രണയവിരുദ്ധസമരത്തില്‍ പങ്ക് ചേരാം:-)).അല്ലെങ്കില്‍ എന്ത്‌ മാഹാത്മ്യമാണ്‌ ഇന്നും നൂറില്‍ തൊണ്ണൂറ്റൊമ്പത് സിനിമകളുടേയും പ്രമേയം പ്രണയമാക്കുന്നത്?(മൊബൈല്‍ ഫോണുകളിലും മറ്റും ചിത്രീകരിക്കപ്പെട്ട് ഇന്റര്‍നെറ്റ് സൈറ്റുകളില്‍ കാണപ്പെടുന്ന ചില 'പ്രത്യേക' സിനിമകളേയും ഒഴിവാക്കേണ്ടതില്ലല്ലോ!)
ഉത്തരം തേടിയലഞ്ഞ് നാമെത്തിച്ചേരുന്നത് 'പ്രണയത്തിന്റെ ആഗോളവിപണി'യെന്ന മഹാത്ഭുതത്തിലാണ്‌!തന്റെ ചില ചെറിയ ആഗ്രഹങ്ങള്‍ ഒരു കലാരൂപത്തിലെ നായികാ-നായകന്മാരിലൂടെ സാക്ഷാത്കരിക്കപ്പെട്ട് കാണുമ്പോള്‍ പ്രേക്ഷകര്‍ പലപ്പോഴും തന്നെ തന്നെയാണ്‌ അവരില്‍ കാണുന്നത്.അങ്ങനെ ലഭിക്കുന്ന ആനന്ദമാണ്‌ പ്രണയത്തിന്റെ 'ആഗോളവിപണി'!തനി മലയാളത്തില്‍,ഒരു 'കമ്പി സാഹിത്യം' വായിക്കുന്നതിന്‌ പിന്നിലുള്ള അതേ മഹത്-വികാരം..കഥാപാത്രങ്ങളുമായുള്ള വ്യംഗ്യമായ ആത്മബന്ധപ്പെടുത്തല്‍..അങ്ങനെ ലഭിക്കുന്ന സ്വാര്‍ത്ഥമായ ആനന്ദത്തിലൂടെ പ്രണയം സാഹിത്യത്തില്‍ സാധൂകരിക്കപ്പെടുന്നു.മറ്റെല്ലാ കാര്യാകാര്യ-വിവേകങ്ങളേയും പിന്തള്ളി ഏറ്റവും വലിയ ജന്മസാഫല്യം പ്രണയസാക്ഷാത്കാരമായി മാറുന്നു.അങ്ങനെ അതിനായി കാട്ടിക്കൂട്ടുന്നതെല്ലാം(ആത്മഹത്യ,കൊലപാതകം,ലവ്-ജിഹാദ്(അത് എന്തരാ എന്തെരോ..എന്തെരായാലും മഹാന്‍ കണ്ടത്തില്‍ മാപ്പിള്യ്ക്ക് സ്തുതിയായ് ഇരിക്ക്ട്ടെ!),ആണ്‍-പെണ്‍ കൊള്ള(ഒളിച്ചോട്ടം) തുടങ്ങിയവ) ത്യാഗനിര്‍ഭരവും സ്നേഹസുരഭിലവുമാകുന്നു;തകരുന്ന കുടുംബങ്ങളും,മനഹാനിയും എല്ലാം ആ മഹാധര്‍മ്മയുദ്ധത്തിന്റെ അവഗണനീയമായ 'കൊലാറ്ററല്‍-ഡാമേജ്' മാത്രം!!
നമുക്കിനി ഒന്ന് മാറി ചിന്തിക്കാം-എന്താണ്‌ പ്രണയത്തിന്റെ രാഷ്ട്രീയം;വ്യക്തമായി പറഞ്ഞാല്‍-അതിന്റെ അരാഷ്ട്രീയം!തീര്‍ത്തും സ്വാര്‍ത്ഥമായ ഒരു തമോഗര്‍ത്തത്തിലാണ്‌ ഊഷ്മളപ്രേമം ഉറങ്ങിക്കിടക്കുന്നത്.അതിനെ തൊട്ടുണര്‍ത്തുന്നതോ ചുറ്റുമുള്ള ലൈംഗിക-ബിംബങ്ങളും.പ്രണയപാരമ്യത്തില്‍ നില്‍ക്കുന്ന ഒരുവന്റെ/ഒരുവളുടെ ചിന്തകള്‍ മുഴുവനും 600 കോടി മനുഷ്യരില്‍ ഒരാളില്‍ ഒതുങ്ങി നില്‍ക്കുന്നു.ഈ പറഞ്ഞ കോടിയില്‍ രണ്ട് പേരുടെ സുഖമാണ്‌ ഒരുവന്റെ ജീവിതലക്ഷ്യം എന്ന് പറയുന്നതിലെ 'ഭയാനകമായ ക്രൂരത' ചിന്തിക്കുന്നവര്‍ക്ക് തിരിച്ചറിയാം.അങ്ങനെ 'ജീവിതം യൗവ്വനതീക്ഷ്ണവും ഹ്റ്ദയം പ്രേമസുരഭിലവുമാക്കി' ,തന്റെ ഇണയുമായി രമിച്ച്;ഒരു മനുഷ്യന്നിലുള്ള അത്യനന്തമായ ഊര്‍ജ്ജം മുഴുവനും ഈ പാഴ്-വേലയില്‍ ചെലവാക്കി തീര്‍ക്കുന്ന മഹാത്യാഗത്തെ, 'തീവ്രപ്രണയം' എന്ന ശാസ്ത്രീയനാമത്തില്‍ മാലോകര്‍ കൊണ്ടാടുന്നു!
പ്രണയത്തിന്റെ സാക്ഷാത്കാരമായി ലോകത്തിന്റെ ഈ ഭാഗങ്ങളില്‍ നോക്കിക്കാണപ്പെടുന്നത് വിവാഹമാണ്‌.. അതിലൂടെയുള്ള കുടുംബജീവിതവും.ഈ 'പരിണാമസിദ്ധാന്തത്തിന്ന്' രണ്ട് തലങ്ങളാണുള്ളത്..കുടുംബമെന്ന സാമൂഹിക-പ്രസ്ഥാനത്തിലൂടെ ഒരാളിലെ അരാഷ്ട്രീയത പൂര്‍ണ്ണമാകുന്ന ദാരുണ യാഥാര്‍ത്ഥ്യമാണ്‌ അതില്‍ ആദ്യത്തേത്‌.രണ്ടാമത്തേത് അല്പ്പം കൂടി 'രസ'കരമാണ്‌-പ്രണയം അതില്‍ തന്നെ പൂര്‍ണ്ണമാണ്‌ എന്ന മഹത്-സങ്കല്പ്പത്തിലാറാടുന്ന 'ബുദ്ധിജീവി-കമിതാക്കള്‍', 'ത്യാഗനിര്‍ഭരത' തുടരാന്‍; ഒരു പാടത്തെ പച്ചപ്പ് വാടുമ്പോള്‍,പുതിയ വിളയിടങ്ങള്‍ തേടിയലയുന്ന പോലെ, പ്രണയിച്ചുല്ലസിക്കുന്നു!
പ്രണയത്തിന്റെ ഈ അരാഷ്ട്രീയമുഖത്തെ 'മാധ്യമം'(അതായത് 'മീഡിയ'; തെറ്റിദ്ധരിക്കല്ലേ:P!) മറ്റേത് അരാഷ്ട്രീയതയെ പ്രൊത്സാഹിപ്പിക്കുന്നുവോ,അത് പോലെ തന്നെ 'ഗ്ലോറിഫൈ' ചെയ്യുന്നു!അങ്ങനെ വളര്‍ന്ന് വരുന്ന തലമുറകളിലേക്ക് 'എക്സ്പ്ലിസിറ്റ് കാഴ്ച്ചകളിലൂടെയും','പൈങ്കിളി-ഡിസ്കോഴ്സു'കളിലൂടെയും വികാരങ്ങളെ തൊട്ടുണര്‍ത്തി ഈ സ്വാര്‍ത്ഥ-വിഷം കുത്തിവെയ്ക്കുന്നു.ഓര്‍മ്മവെച്ച കാലം മുതല്‍ മുന്നിലെത്തുന്ന ലൈംഗികതയെ കുറിച്ചുള്ള മദിപ്പിക്കുന്ന ബിംബങ്ങളും ,കാഴ്ച്ചകളും മൂലം ബാല്യം യൗവ്വനത്തില്‍ എത്തുന്നതിന്ന് മുമ്പേ 'പ്രണയവല്‍ക്കരിക്കപ്പെടുന്നൂ'!
എല്ലാ മ്റ്ഗങ്ങള്‍ക്കുമെന്ന പോലെ മനുഷ്യന്നും ഇണ അത്യാവശ്യമാണ്‌.അവന്‍/അവളുടെ ചിന്തകളേയും ചോദനകളേയും പരിപോഷിക്കാനുതകുമ്പോഴാണ്‌ ആ ഇണ ഒരു തുണയാകുന്നത്.അപ്പോള്‍ തന്റെ ഇണയിലും,തന്റെ കുടുംബത്തിലും രമിച്ച് മാത്രം ജീവിതം തള്ളിനീക്കുന്നത്; 'തന്റെ'തെന്ന ചിന്തയില്‍ രമിക്കുന്നതിന്ന് തുല്യമാണെന്നുള്ള തിരിച്ചറിവും,വ്യക്തമായ നിലപാടുമാണ്‌ ഈ കാലഘട്ടത്തിന്റെ ആവശ്യം.
അതിന്ന് മരണത്തെക്കാള്‍ വലിയ വിശപ്പുണ്ടാക്കുന്ന(തീക്കുനിയുടെ എലി) ഇന്നത്തെ സാമൂഹികക്രമം മാറണം!വിശപ്പ് ഒരു ജൈവ-പ്രതിഭാസമാണ്‌.അത് കൊണ്ട് തന്നെ അതിനുള്ള പരിഹാരം മിതവും ആരോഗ്യപ്രദവുമായ ഭക്ഷണം നല്‍കുക എന്നത് മാത്രമാണ്‌.അല്ലാതെ,'നീ കട്ട് തിന്നോ,ഞാന്‍ കണ്ണടച്ചോളാം' എന്ന നിലപാടുമായി ,മുന്നില്‍ കെണിയും കൊണ്ട് വെച്ചാല്‍,ഞങ്ങളെപ്പോലുള്ള നിഷ്കളങ്കരായ എലികള്‍ അതില്‍ ചാടുക തന്നെ ചെയ്യും.അതിലൂടെ മരിക്കുന്നത് വരാനിരിക്കുന്ന ഒരു പുതുലോകമെന്ന സുന്ദരസങ്കല്പ്മാണെന്ന് 'നവ-ലിബറല്‍ വിപ്ലവകാരികളും','ഉത്തരാധുനിക ചിന്തകന്മാരും' ആരും മറക്കണ്ട!
വന്ദേമാതരം!!

ചിരാത്

Sangeethe Thomas
IMSc Psychology

ഒരു പുതിയ കലാലയജീവിതത്തിന്റെ നല്ല നല്ല അനുഭവങ്ങള്‍ ഉള്‍ക്കൊള്ളാനായി ഈ സര്‍‌വ്വകലാശാലയുടെ വഴിത്താരയിലേക്ക് ഞാന്‍ മെല്ലെ പടികള്‍ കയറി.
ഇവിടത്തെ കാറ്റും, ചാറ്റല്‍ മഴയും എപ്പൊഴോ മനസ്സില്‍ കയറിപ്പറ്റി.
സ്നേഹനൊമ്പരങ്ങളുടെ ഒത്തിരി കഥകള്‍ ഈ കലാശാല മന്ത്രിക്കുന്നതായി ഞാനറിഞ്ഞു.

ലൈബ്രറിയുടെ ഇടനാഴികള്‍, വഴിയോരത്തിലെ തണല്‍ മരങ്ങള്‍, ക്ലാസ്സ് മുറി, ഗോപ്സ്, ഷോപ്കോം, ഹോസ്റ്റല്‍ ഇവയൊക്കെയാകും ഇനിയെന്നെ മെനഞ്ഞെടുക്കുന്നത്. സൈക്കിള്‍ മണി മുഴങ്ങുന്ന ഈ പാതകളില്‍ ഒരു പുത്തനുണര്‍‌വിന്റെ മന്ദസ്മിതം തൂകാനാണോ ഞാന്‍ വന്നിരിക്കുന്നത്? അറിയില്ല.
ഓര്‍ക്കാപ്പുറങ്ങളില്‍ ഇരുളുപെയ്യുന്ന ഈ ലോകത്ത് ഒരു മിന്നാമിനുങ്ങാകുവാനെങ്കിലും നമുക്കോരൊരുത്തര്‍ക്കും കഴിയട്ടെ. ഉള്ളുവറ്റാതെ, സ്നേഹത്തിന്റെ ചിരാതായി നമുക്കെരിഞ്ഞ് തീരാം.

ഉറുമ്പുകള്‍

Ramya Balan K
Phd Hindi

ഉറുമ്പുകള്‍... ഇവരെ ഞാന്‍ ഒരേ സമയം സ്നേഹിക്കുകയും വെറുക്കുകയും ചെയ്യുന്നു. കാരണം പഠനമേശക്കരികില്‍ ഞാന്‍ എന്നെ അറിയുമ്പോഴും... രാത്രിയിലെ ശ്വാസം മുട്ടിക്കുന്ന ഇരുട്ടില്‍ എനിക്കെന്നെ നഷ്ടപ്പെടുമ്പോഴും ഇവറ്റകള്‍ ചുമരരികില്‍ നിന്ന് എന്നെ നോക്കി പിറുപിറുക്കുന്നുണ്ടാകും. ബസ്റ്റാന്‍ഡിലെ വൃത്തികെട്ട മൂലയില്‍ നിന്നും, ബസ്സില്‍ സീറ്റിന്റെ പിന്നില്‍ നിന്നും അവര്‍ എന്നെ ദ്രോഹിക്കുന്നു. ഞാന്‍ നിസ്സഹായയാണ്‌. എന്റെ കൈകളിലും നാവിലും പഴകിദ്രവിച്ച ചങ്ങലകള്‍...
ഇരുട്ടില്‍ ഇവറ്റകള്‍ എന്നെ നിരന്തരം ശല്യപ്പെടുത്തുന്നു. ഏകാന്ത നിമിഴങ്ങളില്‍... ഞാന്‍ എന്നെ തേടിയലയുമ്പോള്‍... കാല്പാദങ്ങള്‍ക്കു ചുറ്റും അവര്‍ അരിച്ചിറങ്ങി...
ആ നിമിഷത്തില്‍ ഞാനവയെ സ്നേഹിച്ചു.

ഇന്ന്, ഈ വഴിയോരത്ത് പലരും പറഞ്ഞ് പഴകിയ 'ആത്മാവ്' അകന്ന് നഗ്നയായി ഞാന്‍ കിടക്കുന്നു. എന്റെ ശരീരത്തിനും രക്തത്തിനും വേണ്ടി അവര്‍ കലപിലകൂട്ടുന്നു... ഞാനവയോട് സഹതപിക്കുന്നു.

മൂന്ന് മൈക്രോ കഥകള്‍.

Muhammed P
II MA English
http://themarginalised.blogspot.com

ദുരിത 'ആശ്വാസം'
ഹോസ്റ്റല്‍ മുറിയില്‍ കുന്നുകൂടിയ പഴയ വസ്ത്രങ്ങള്‍ എവിടെ കളയണം എന്നറിയാതെ വിഷമിച്ചിരിക്കുകയായിരുന്നു അവന്‍. അപ്പോഴാണ്‌ തൊട്ടടുത്ത ജില്ലയിലെ വെള്ളപ്പൊക്കക്കെടുതിയുടെ വാര്‍ത്ത കാണുന്നത്. "ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് വസ്ത്രങ്ങള്‍ സംഭാവന ചെയ്യുക" എന്ന് ഒരു സന്നദ്ധസഘടനയുടെ അഭ്യര്‍ഥനയും ഉണ്ടായിരുന്നു. ഹോസ്റ്റല്‍ ഓഫീസിനടുത്തുള്ള മൂലയിലെ പെട്ടിയില്‍ തന്റെ പഴയ വസ്ത്രങ്ങള്‍ നിക്ഷേപിച്ച് അവന്‍ തന്റെ ദുരിതത്തില്‍ നിന്ന് 'ആശ്വാസം' നേടി.

വാടക മാതൃത്വം

പണ്ട് കുരുത്തം കെട്ട സന്തതികളോട് (എന്നോട് പറഞ്ഞിട്ടില്ല!) അമ്മമാര്‍ പറയാറുണ്ടായിരുന്നു " നിന്നെ പത്ത് മാസം ചുമന്ന് നൊന്ത് പെറ്റതിന്‌ ഇത് തന്നെ തിരിച്ച് തരണം. മാഞ്ചിയുടെ()തലമുറയോട് അമ്മമാര്‍ ഒരുപക്ഷേ ഇങ്ങനെ പറയുമായിരിക്കും " ലക്ഷങ്ങള്‍ കൊടുത്ത് നിന്നെ ഗര്‍ഭം ചുമപ്പിച്ചതിനു നീ എനിക്കിത് തന്നെ തരണം".

ഉഭയദിശാപ്രണയം

ഒരുപാട് കാലം അവന്‍ അവളുടെ പിന്നാലെ നടന്നു; പ്രണയാഭ്യര്‍ത്ഥനയുമായി. ഇപ്പോല്‍ അവള്‍ അവനെത്തേടി നടക്കുന്നു: കൈക്കുഞ്ഞുമായി.

സൗഹൃദം

Pranav k
IMA Social Science

ആദ്യാക്ഷരം നുണയുന്ന രസനയിലൂറുന്ന
മധുകണം പോല്‍
അരിയിലെഴുതവേ ചെറുവിരല്‍ത്തുമ്പറിയുന്ന നോവുപോല്‍
വിശുദ്ധ ശ്രീകോവിലില്‍
തെളിയുന്ന നിറദീപം പോല്‍
മനസ്സിലണയാത്തെ സ്നേഹവായ്പ്പാണ്‌ സൗഹൃദം.

മിഥ്യ എന്ന പ്രണയിനി

Shaiju C
PhD Sociology

ഞാന്‍ മിഥ്യയെ പ്രണയിച്ചു.
കള്ളനോട്ടവും കള്ളച്ചിരിയുമായി
അവളെന്നും എനിക്കൊപ്പമുണ്ടായിരുന്നു.
ഞാനില്ലാതെ നീ ഇല്ലെന്ന്
അവളെന്നും എന്നോട് പറഞ്ഞു.
പ്രണയം പ്രഖ്യാപിക്കുന്നത് ധീരതയാണെന്ന്
വിപ്ലവവാക്യം.
ഞാനെന്നും വിപ്ലവകാരിയായിരുന്നു.
പ്രണയവും വിപ്ലവവും എനിക്കൊരുപോലായിരുന്നു.

ഞാന്‍ മിഥ്യയെ പ്രണയിച്ചു.
മിഥ്യ എനിക്കെന്നും കൂട്ടുകാരി.
അവളില്ലാതെ ഞാനില്ലെന്ന്
ഞാനിന്നറിയുന്നു.
ഞാന്‍ മിഥ്യയെ പ്രണയിക്കുന്നു.

ഓര്‍മ്മയില്‍ ഒരു കാല്പാട്‌

Renu Elza Varkey
MA Linguistics

ഇനിയൊരു ഗാനം നിനക്കയ് ജനിക്കവേ
എവിടെ നീ ഇന്നെന്റെ കൂട്ടുകാരീ...
ഒരുമിച്ച് നാമൊന്നായ് ചിലവിട്ടൊരാ നേരം
ഒരുവേള ഇന്നു ഞാന്‍ ഓര്‍ത്തീടവേ...

പറയാതെ നീ എന്‍ മനസ്സിന്‍ പടിവാതില്‍
തള്ളിത്തുറന്നങ്ങു കൂടണഞ്ഞു,
അറിയാതെ നീ എന്‍ മനസ്സിന്‍ മടിത്തട്ടില്‍
സ്വപ്നങ്ങളൊന്നൊന്നായ് കോറിയിട്ടു.
അനുവാദമോതും മുന്‍പോടിയണഞ്ഞെന്റെ
ഹൃദയസ്പന്ദനം പോലും നീ അറിഞ്ഞു...
എന്നുടെ മനതാരില്‍ ഒഴിച്ചിട്ടൊരാ കോണില്‍
എന്‍ ആത്മാവിന്‍ ഭാഗമായ് തീര്‍ന്നന്നു നീ...

മറുവാക്ക് ചൊല്ലാതെ പടികളോരോന്നായ് നീ
എന്നേക്കുമായിറങ്ങീടവേ
നിറനയനങ്ങളായ് നോക്കിനിന്നാക്കാഴ്ച്ച
എന്നില്‍ നിന്നെന്തോ അടര്‍ന്ന പോലെ...


ഇന്നു നിനക്കായ് ഈ ഗാനം പിറക്കുമ്പോള്‍
എവിടെ നീ ഇന്നെന്റെ കൂട്ടുകാരീ?
മനസ്സിന്റെ തീരത്ത് നീ ബാക്കി വച്ച
നിന്‍ കാല്പാടുകള്‍ മാത്രമെന്നോര്‍മ്മതന്നില്‍

കുഞ്ഞുകവിതകള്‍

Neethu
MA Economics

ഒരു ഞരമ്പ്മുറി

അറിയാതെ
ആഴ്ന്നിറങ്ങി.
തനിക്കിഷ്ടപ്പെട്ടതെല്ലാം
ഒരു ചുവന്ന
പുഷ്പത്തില്‍
നിന്നടര്ത്തിമാറ്റാന്‍
കഴിയാത്തത്
പ്രണയവും
ഒരു ഞരമ്പുമുറിയുടെ
നിലയ്ക്കാത്ത നാദവും

റീത്ത്
മരിച്ചാലും
തീരാത്ത ഭാരം

ചുംബനം

മേല്‍ച്ചുണ്ട്
കീഴ്ച്ചുണ്ടിനോട്
പറയുന്നത്

ബോണ്‍സായ്
വെള്ളവും വെളിച്ചവും
നല്‍കി.
വളരുമ്പോള്‍
തലമുട്ടാതിരിക്കാന്‍
അവനെ
ബോണ്‍സായിയാക്കി.

വാര്‍ദ്ധക്യം

തൊട്ടില്‍
ചാരുകസേരയായിടുമ്പോള്‍

പാരമ്പര്യം

നഷ്ടപെട്ടത്
നേടിയപ്പോള്‍
ഉള്ളംകയ്യിലൂടെ
ചിലത് ഊര്‍ന്നിറങ്ങി
ആരോടും പറയാതെ

ഓര്‍മ്മ

നിന്റെ
ഓര്‍മ്മകളില്‍
ഊരിയത്
എന്റെ വിയര്‍പ്പയിരുന്നോ ?

നീ ഒരു മോണ്‍സൂണ്‍

ഒരു മഴക്കാല രാത്രിയില്‍
വാശിപിടിച്ചു പെയ്യുന്ന
നിലയ്ക്കാത്ത താളത്തില്‍
നിന്റെ തണുത്ത് വിറയ്ക്കുന്ന
മനസിനെമാത്രം
എന്നിലെ മിന്നല്‍
കെടാതെയുറക്കി

പേറ്റുകരച്ചില്‍

ഓര്‍ക്കരുത്
ഒന്നും ഓര്‍ക്കരുത്
ഓരോ ജന്മദിനവും
മരണക്കുഴിയുടെ
ആഴം കുറിക്കുന്നു
പക്ഷെ
ഓര്‍ക്കുക നിങ്ങള്‍ ,
ജന്മനേരത്ത്
പൊക്കിള്‍കൊടി മുറിക്കുന്ന
തള്ളയുടെ പേറ്റുകരച്ചില്‍

സമവാക്യങ്ങള്‍

Shamseer Mambra
MA Communication


അവന്‍ തനിച്ച് നടന്നത് വേഗത്തിലായിരുന്നു
ആവനോടൊപ്പം അറിയാതെ പതുക്കെയായി.
സുഖമുള്ളൊരു സായാഹ്നത്തിലും
കടല്‍ക്കയിലവനു മടുപ്പുതോന്നി
അവനുണ്ടായിരുന്നെങ്കിലെന്നാഗ്രഹിച്ചു
ചേര്‍ത്തു നടക്കുവാന്‍ അവന്റെ കൈകളെങ്കിലും.

വേനലവധികളിലെ
അവനില്ലാത്ത മടുപ്പം
മഴപെയ്യുന്ന രാത്രികളിലെ
അവന്റെ സാമീപ്യത്തേക്കുറിച്ചോര്‍ത്ത് കഴുകിക്കളഞ്ഞു.
കറകളഞ്ഞ ഈ സൗഹൃദത്തേക്കുറിച്ചോര്‍ത്ത്
ഊറ്റം കൊണ്ടു.

ജോലിക്കിടയിലനുഭവപ്പെട്ട മുഷിപ്പിനെ
അവനുള്ള വൈകുന്നേരത്തേക്കുറിച്ചോര്‍ത്ത് മറികടന്നു.
വിവാഹമണ്ഡപത്തില്‍
അവള്‍ക്കിപ്പുറമിരുന്നവന്‍ കണ്ണൂതുടച്ചു.
അവനെ നഷ്ടപ്പെടുന്നതിനെക്കുറിച്ചോര്‍ത്ത്
അവനും കരഞ്ഞിട്ടുണ്ടാവണം.

അവളോടവനെക്കുറിച്ച് പറഞ്ഞപ്പോഴൊക്കെയും
അവള്‍ മന്ദഹസിച്ചു.
നല്ല സുഹൃത്തുക്കളെന്നോര്‍ത്തിട്ടാവണം.
പിന്നീടെപ്പോഴൊക്കെയോ
അവളവന്റെ 'ഭാര്യ'യാണെന്നാവര്‍ത്തിച്ചപ്പോഴും
അവന്‍ അവനേക്കുറിച്ചാണോര്‍ത്തത്.

അവനും അവനും ചേരുന്ന
സമവാക്യങ്ങളില്ലാത്തതുകൊണ്ടല്ലേ
അവനും അവളും ചേര്‍ക്കപ്പെട്ടതെന്നു.

ഒരില!!

Namitha Mohan
MA Political Science
ഒരിലമാത്രം
പൊഴിയാന്‍ മടിച്ച്
മഹാശിഖരങ്ങള്‍ക്കിടയില്‍
ഒളിഞ്ഞും തെളിഞ്ഞും.
ഉള്ളാല്‍ കരഞ്ഞ്
പൊള്ളയായി ചിരിച്ച്
മഞ്ഞയെ മറച്ച്
പച്ചകള്‍ക്കിടയില്‍
എവിടെയോ
ഒളിക്കുന്നു ...!!!

ആകുലത

Ramya Balan K
PhD Hindi

പ്രിയപ്പെട്ടവളേ
എന്റെ പ്രണയാതുര നിമിഷങ്ങള്‍
നിന്നിലും അവനിലുമായി ഉഴറിക്കിടക്കുന്നു.
ഏകാന്തനിമിഷങ്ങളില്‍
ഞാനവന്റെ കാലൊച്ചകള്‍ക്ക് കാതോര്‍ത്തു.
നടുക്കമോ ഏതോ ഗൂഢമോഹമോ?
എന്നെ തേടിയെത്തിയത്
നിന്റെ കാലൊച്ചകള്‍!
എന്റെ തേങ്ങലുകള്‍
ഇടറിയ നിമിഷങ്ങള്‍
അവനന്യമെങ്കിലും
നിനക്ക് പരിചിതം.
കൊതിക്കുന്നത് നിന്റെ ആശ്ലേഷത്തെ.
പക്ഷേ
നമുക്കിടയില്‍ സമൂഹത്തിന്റേയും ലിംഗത്തിന്റേയും ഭിത്തികള്‍.
ഈ നിര്‍ണ്ണായക വേളയില്‍
ഞാന്‍ നിസ്സഹായയാണ്‌.

രണ്ട് കവിതകള്‍

Mohammed Musthafa
MA Communication

1
ആദ്യം ഞാനെന്റെ ക്യാന്‍‌വാസില്‍
മഷിത്തുള്ളികള്‍ ചിതറിത്തെറിപ്പിച്ചു
അപ്പോള്‍ നിങ്ങളെന്നെ ചിത്രകാരനെന്നു വിളിച്ചു.

പിന്നീട് ഞാന്‍ ചെഗുവേരയെ വരച്ചു
വിപ്ലവകാരിയെന്ന് നിങ്ങള്‍...
പക്ഷേ ചെങ്കൊടി ഞാന്‍ വരച്ചില്ലല്ലോ...

സായം സന്ധ്യയും ഉദയസൂര്യനും
മേഘവും മഞ്ഞും വരച്ചു...
കാല്പനികനെന്ന് നിങ്ങള്‍ വിളിച്ചു.

പിന്നീട്
ഞാന്‍ തൊപ്പിയും താടിയും വരച്ചു.
നിസ്കാരത്തഴമ്പുള്ള നെറ്റിയും...
പിന്നീട് ഞാന്‍ വരച്ചില്ല...
നിങ്ങളെന്റെ കൈകള്‍ പിഴുതെടുത്തിരുന്നു.

2
ഹൃദയം കൊണ്ട് ഞാനൊരു കവിതയെഴുതി
നീ അതിലെ അക്ഷരത്തെറ്റുകളെപ്പറ്റി വാചാലയായി...
എന്റെ രക്തമായിരുന്നു അതിലെ മഷി.
നീ അതിലെ കളര്‍‌കോമ്പിനേഷനെപ്പറ്റി പ്രസംഗിച്ചു...
എന്റെ സ്നേഹമായിരുന്നു അതിലെ വാക്കുകള്‍
നീ അതിന്റെ സാങ്കേതികപരതയെ പരിഹസിച്ചു.
അവസാനം
ഞാനെന്റെ പിറക്കാനിരിക്കുന്ന കവിതയുടെ
ശകലങ്ങളെ ചവറ്റുകുട്ടയില്‍ ഉപേക്ഷിച്ചു.
അപ്പോഴും നീ ചിരിക്കുകയായിരുന്നു.

രസതന്ത്രം

Rajesh Kodiyath
PhD Chemistry

1
അമ്ലരൂക്ഷേ
ഏതാവര്‍ത്തനപ്പട്ടികയിലാണ്‌
നിന്റെ ചുരുക്കെഴുത്ത്.
സ്ഫടികപ്പാത്രങ്ങളിലേക്ക്
പരാവര്‍ത്തനം ചെയ്യപ്പെട്ട
ഏത് താളിലായിരുന്നു
നിന്റെ പേരെഴുതിയിരുന്നത്.
അജ്ഞാത സന്ധികളില്‍
നിറം മാറുന്ന ലായനികള്‍
ആരെയാണ്‌ കുറിക്കുന്നത്.
പ്രണയത്തിന്റെ ലിറ്റ്മസ്സ്‌ടെസ്റ്റ് തോറ്റ വാക്ക്
പൊട്ടിയ ടെസ്റ്റ്യൂബുപോലെ
ലാബിന്നു പുറത്ത്
അനാഥമാകുന്നു.

2.

രാസഗതികത്തിന്റെ
കാണാവഴികളില്‍
തളര്‍ന്നുപോയ തുമ്പപ്പൂമണം
തനിച്ചാകുന്നുണ്ട്.
നീരവം നിന്റെ ലാബിന്റെ മുറ്റത്ത്
നീ അറിയാത്ത ചെടിയൊന്നു പൂത്തത്
തുറക്കാത്ത ജാലകം കണ്ടിട്ടുണ്ട്.
സമീകരികാനാകാത്ത രാസവാക്യങ്ങളില്‍
ജീവിതം എന്നെ കൊഞ്ഞനം കുത്തുന്നുണ്ട്.
രസതന്ത്രത്തിലെ രസവും തന്ത്രവും
ഇഴപിരിക്കാനാകാതെ ഞാന്‍ പരിഭ്രമിക്കുന്നുണ്ട്.