Muhammad Aslam P
IIMA History
വിലാപങ്ങള്‍ക്കപ്പുറം പ്രതികാരമുണ്ട്,
അവഹേളനത്തിനപ്പുറം പ്രതിഷേധവും.
ആട്ടിയോടിക്കുമ്പോള്‍ ആഞ്ഞടിക്കാന്‍ തോന്നും.
ശ്രുതിമധുരധ്വനികള്‍ കറുത്തവന് പാടില്ലത്രെ!
കുരച്ച് ചാടാനും കടിച്ചു കീറാനും
കടിച്ചു പറിക്കാനുമാണത്രെ കറുത്ത ജന്മങ്ങള്‍.
മംഗല്യപ്പന്തലിന്റെ മതിലുകള്‍ക്കപ്പുറം
അറ്റുക്കളക്കിപ്പുറം
അരക്കുകല്ലിന്റേയും അലക്കുകല്ലിന്റേയും
ഇടയിലൂടിങ്ങനെ...
ഇലവട്ടത്തിലെ രുചിയും മണവും-
മോഷ്ടിക്കാന്‍ വലിഞ്ഞ് കയറിയതല്ല.
അല്‍സേഷ്യന്‍ നായുടെ
പാത്രത്തിലേതു പോലും
കണ്ണുവച്ചിട്ടില്ല.
പടിഞ്ഞാറെ മൂലയില്‍,
സെപ്റ്റിക് ടാങ്കിനു പിന്നില്‍ വലിച്ചെറിഞ്ഞ
തണ്ടുടഞ്ഞിലയില്‍
വടിച്ചെടുക്കാന്‍ മറന്ന അവസാന
വറ്റുകള്‍ക്കിടയിലായിരുന്നു
കറുത്ത ചിറകും തൊലിയുമുള്ളവരുടെ
കണ്ണും കൊതിയും.
അല്‍സേഷ്യനു മുമ്പേ കുരച്ച് ചടുന്നവര്‍
ആട്ടിയോടിക്കുമ്പോള്‍ ആഞ്ഞടിക്കാന്‍ തോന്നും.
ഡിസ്പോസിബിള്‍ കാക്ക
അമ്മക്കു പിണ്ഡം വയ്ക്കുമ്പോള്‍
ശവങ്ങള്‍ക്ക് പിന്നിലെ ബലിക്കാക്ക.
ഇലവട്ടത്തിലാകുമ്പോള്‍ കൊടിച്ചിക്കാക്ക.
അവിടേയും ഇവിടേയും അവഹേളിച്ചവരുടെ
നിലയ്ക്കാത്ത കയ്യടികള്‍.
Baliyaaya "Kakkamaar" enna ore putiya kavitaykke scope undallo[:D]...lolzzz
ReplyDeleteoru kaakkayude nomparangal.........
ReplyDeleteaaro paranju....."aslam ezhuthiyathu kond ee kavithakku orupaad arthathalangal und" ennu...
ReplyDeleteee ampu/'aaro' aaraanaavo?
ReplyDeleteezhuthukkaarante/kaariyude anthyam prakyapichitt 32 varshamayenkilum ezhuthukaaranum/kaariyum athu pole avarude charithra paschaathalavum ippozhum prasakthamaan.
ReplyDeleteസമൂഹത്തിന്റെ മുഖ്യധാരയില്‍നിന്നു അട്ടിയകറ്റപ്പെടുന്ന പാഴ്ജന്മങ്ങളുടെകൂടി കഥ പറയുന്നുണ്ട് ഈ കവിത....
ReplyDelete