Renu Elza Varkey
MA Linguistics
ഇനിയൊരു ഗാനം നിനക്കയ് ജനിക്കവേ
എവിടെ നീ ഇന്നെന്റെ കൂട്ടുകാരീ...
ഒരുമിച്ച് നാമൊന്നായ് ചിലവിട്ടൊരാ നേരം
ഒരുവേള ഇന്നു ഞാന്‍ ഓര്‍ത്തീടവേ...
പറയാതെ നീ എന്‍ മനസ്സിന്‍ പടിവാതില്‍
തള്ളിത്തുറന്നങ്ങു കൂടണഞ്ഞു,
അറിയാതെ നീ എന്‍ മനസ്സിന്‍ മടിത്തട്ടില്‍
സ്വപ്നങ്ങളൊന്നൊന്നായ് കോറിയിട്ടു.
അനുവാദമോതും മുന്‍പോടിയണഞ്ഞെന്റെ
ഹൃദയസ്പന്ദനം പോലും നീ അറിഞ്ഞു...
എന്നുടെ മനതാരില്‍ ഒഴിച്ചിട്ടൊരാ കോണില്‍
എന്‍ ആത്മാവിന്‍ ഭാഗമായ് തീര്‍ന്നന്നു നീ...
മറുവാക്ക് ചൊല്ലാതെ പടികളോരോന്നായ് നീ
എന്നേക്കുമായിറങ്ങീടവേ
നിറനയനങ്ങളായ് നോക്കിനിന്നാക്കാഴ്ച്ച
എന്നില്‍ നിന്നെന്തോ അടര്‍ന്ന പോലെ...
ഇന്നു നിനക്കായ് ഈ ഗാനം പിറക്കുമ്പോള്‍
എവിടെ നീ ഇന്നെന്റെ കൂട്ടുകാരീ?
മനസ്സിന്റെ തീരത്ത് നീ ബാക്കി വച്ച
നിന്‍ കാല്പാടുകള്‍ മാത്രമെന്നോര്‍മ്മതന്നില്‍
Aa baakki vecha kaaladippaadaano aa mughathe kedannae??
ReplyDelete