About Me

My photo
A blog maintained by the collective of students from Kerala in HCU. But the space is certainly open to all. വൈവിധ്യങ്ങളുടെ ഒരു വിചിത്രസമ്മേളനം.

Wednesday, September 22, 2010

ആകുലത

Ramya Balan K
PhD Hindi

പ്രിയപ്പെട്ടവളേ
എന്റെ പ്രണയാതുര നിമിഷങ്ങള്‍
നിന്നിലും അവനിലുമായി ഉഴറിക്കിടക്കുന്നു.
ഏകാന്തനിമിഷങ്ങളില്‍
ഞാനവന്റെ കാലൊച്ചകള്‍ക്ക് കാതോര്‍ത്തു.
നടുക്കമോ ഏതോ ഗൂഢമോഹമോ?
എന്നെ തേടിയെത്തിയത്
നിന്റെ കാലൊച്ചകള്‍!
എന്റെ തേങ്ങലുകള്‍
ഇടറിയ നിമിഷങ്ങള്‍
അവനന്യമെങ്കിലും
നിനക്ക് പരിചിതം.
കൊതിക്കുന്നത് നിന്റെ ആശ്ലേഷത്തെ.
പക്ഷേ
നമുക്കിടയില്‍ സമൂഹത്തിന്റേയും ലിംഗത്തിന്റേയും ഭിത്തികള്‍.
ഈ നിര്‍ണ്ണായക വേളയില്‍
ഞാന്‍ നിസ്സഹായയാണ്‌.

3 comments:

  1. athukollaam... kodathi vidhi onnum keettille????

    ReplyDelete
  2. അതെ... ബഹുഭൂരിപക്ഷം ആ നിസ്സഹായതയ്ക്ക്‌ മുന്നില്‍ പകച്ചു നില്‍ക്കുകയാണ്...
    പക്ഷെ, മലയാളത്തിന്റ്റെ മാധവിക്കുട്ടിയെ പോലെ ഒരുപാടുപേര്‍ ആ സിസ്സഹായതയെ മുറിച്ചു കടന്നിട്ടുണ്ട്.

    ReplyDelete