About Me

My photo
A blog maintained by the collective of students from Kerala in HCU. But the space is certainly open to all. വൈവിധ്യങ്ങളുടെ ഒരു വിചിത്രസമ്മേളനം.

Wednesday, September 22, 2010

രണ്ട് കവിതകള്‍

Mohammed Musthafa
MA Communication

1
ആദ്യം ഞാനെന്റെ ക്യാന്‍‌വാസില്‍
മഷിത്തുള്ളികള്‍ ചിതറിത്തെറിപ്പിച്ചു
അപ്പോള്‍ നിങ്ങളെന്നെ ചിത്രകാരനെന്നു വിളിച്ചു.

പിന്നീട് ഞാന്‍ ചെഗുവേരയെ വരച്ചു
വിപ്ലവകാരിയെന്ന് നിങ്ങള്‍...
പക്ഷേ ചെങ്കൊടി ഞാന്‍ വരച്ചില്ലല്ലോ...

സായം സന്ധ്യയും ഉദയസൂര്യനും
മേഘവും മഞ്ഞും വരച്ചു...
കാല്പനികനെന്ന് നിങ്ങള്‍ വിളിച്ചു.

പിന്നീട്
ഞാന്‍ തൊപ്പിയും താടിയും വരച്ചു.
നിസ്കാരത്തഴമ്പുള്ള നെറ്റിയും...
പിന്നീട് ഞാന്‍ വരച്ചില്ല...
നിങ്ങളെന്റെ കൈകള്‍ പിഴുതെടുത്തിരുന്നു.

2
ഹൃദയം കൊണ്ട് ഞാനൊരു കവിതയെഴുതി
നീ അതിലെ അക്ഷരത്തെറ്റുകളെപ്പറ്റി വാചാലയായി...
എന്റെ രക്തമായിരുന്നു അതിലെ മഷി.
നീ അതിലെ കളര്‍‌കോമ്പിനേഷനെപ്പറ്റി പ്രസംഗിച്ചു...
എന്റെ സ്നേഹമായിരുന്നു അതിലെ വാക്കുകള്‍
നീ അതിന്റെ സാങ്കേതികപരതയെ പരിഹസിച്ചു.
അവസാനം
ഞാനെന്റെ പിറക്കാനിരിക്കുന്ന കവിതയുടെ
ശകലങ്ങളെ ചവറ്റുകുട്ടയില്‍ ഉപേക്ഷിച്ചു.
അപ്പോഴും നീ ചിരിക്കുകയായിരുന്നു.

6 comments: