Sinu Rose
MA History
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്...
എന്ന സിനിമാഗാനത്തിന്റെ ഈരടികള്‍ കേരളത്തില്‍ നിന്നും അകന്നു ജീവിക്കുന്ന ഏതൊരു മലയാളിക്കും മറക്കാനാവില്ല. സോഫ്റ്റുവേറുകളുടെ പെരുകികൂടലിനും ആകാശഗോപുരഗളുടെ പ്രഭയിലും കണ്ണഞ്ചി നില്‍ക്കുന ഏതൊരു മലയാളിക്കും ഓണം ഒരു ഓര്‍മ്മപ്പെടുത്തലാണ്.സ്വയം ആധുനിക ലോകത്തിന്റെ ഭാഗമാകാനുള്ള ത്വരയില്‍ മലയാളി ഓണത്തെ മറന്നു പോയോ?ചിങ്ങമാസത്തിലെ തിരുവവോണ നാള്‍ മലയാളിക്ക് ഒന്നുമല്ലാതായി. ഇന്നത്തെ മലയാളിക്ക് ഓണം ഓര്‍മ്മകളുടെ ഓണമാണ്.ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന ഒരുപിടി ബാല്യകാല സ്മരണകളുടെ അയവിറക്കല്‍...
കേരളത്തിലെ മലയാളികള്‍ക്ക് ഇന്ന് ഓണം ടെലിവിഷനിലെ ദൃശ്യവിരുന്നാണ്.
ഓണത്തിന്റെ പ്രാധാന്യത്തെയും പാരമ്പര്യത്തേയും മുതലെടുത്തുകൊണ്ടു വ്യാപാരതന്ത്രങ്ങളുമായെത്തുന്ന കച്ചവടസ്ഥാപനങ്ങളും വമ്പന്‍ വ്യാപാരശൃഖലകളുമാണ് ഇന്ന് ഓണത്തെ സജീവമാക്കുന്നത്.പൂക്കളവും ഓണസദ്യയും കൂടകളിലാക്കി കമ്പോളത്തില്‍ തള്ളുന്ന മുതലെടുപ്പുക്കാരെ പ്രോത്സാഹിപ്പിക്കുന്നു ബലിതമ്പുരാന്റെ പ്രജകള്‍.ത്രിമാന ചിത്രങ്ങളുടെ ഭാവനയ്ക്കനുസരിച്ച് രൂപഭാവങ്ങള്‍ മാറുന്ന പാവം മഹാബലി തമ്പുരാന്‍ അറിയുണ്ണൂണ്ടാകുമോ തന്റെ പ്രജകളുടെ അധ:പതനം?
മിഥുന മാസത്തിലെ ഒരു പുലരിയില്‍ നാളികേരത്തിന്റെ നാട്ടില്‍ നിന്നും നിസ്സാമിന്റെ നാട്ടിലേക്ക് വണ്ടികയറിയപ്പോള്‍ മനസ്സില്‍ ഉറപ്പിച്ചതാണ് -"ഇനി ഒരു ഓണമില്ല,നാട്ടിലെ സ്ഥിതി എങ്ങനെയാണെങ്കില്‍ മനാടിലെ മരുനാട്ടിലെ അവസ്ഥയെ കുറിച്ച് ചിന്തിക്കേണ്ടതില്ലല്ലോ.
പക്ഷെ അത് മാറ്റി മറിക്കും വിധമായിരുന്നു അനുഭവങ്ങള്‍.മറുനാട്ടിലാണ് ഞാന്‍ യഥാര്‍ത്ഥ ഓണം കണ്ടത്.കൂട്ടായ്മയുടെയും പരസ്പര സ്നേഹത്തിന്റേയും നന്മയുടെയും സന്തോഷത്തിന്റെയും ഒരു പിടി നല്ലയാളുകളുടെയും ത്യാഗത്തിന്റെ ഓണം.എന്റെ മനസ്സില്‍ മലയാളത്തിന്റെ നന്മ എവിടെയോ തങ്ങി നില്‍ക്കുന്നു.
മലയാളിയകണമെകില്‍ മലയാളം സംസാരിക്കണമെന്നില്ല.മലയാളത്തെയും അവളുടെ സംസ്കാരത്തെയും സ്നേഹിക്കുന്ന ആര്‍ക്കും മലയാളിയാകാം.ഒരിക്കല്‍ കൂടി നമുടെ മനസ്സില്‍ ഉണരട്ടെ ആ വരികള്‍...
"പൂവേ പൊലി പൂവേ,
പൂവേ പൊലി പൂവേ..."
No comments:
Post a Comment