About Me

My photo
A blog maintained by the collective of students from Kerala in HCU. But the space is certainly open to all. വൈവിധ്യങ്ങളുടെ ഒരു വിചിത്രസമ്മേളനം.

Wednesday, September 22, 2010

എഴുതാന്‍ (ഒരു) വിഷയം കിട്ടാതിരുന്നാല്‍ ...

Sanjeev Vasudevan
IMA Social Science

'ബ്ളോഗാന്‍ ' ഒരു വിഷയം വേണം. ഓണാഘോഷത്തോടനുബന്ധിച്ചു മലയാളികള്‍ ഏവരും ചേര്‍ന്ന് ഒരു ബ്ലോഗ്‌ രൂപീകരിക്കുന്നുണ്ട്. ഉപാധികള്‍ ഒന്നുമില്ലാതെ ഏതു സൃഷ്ടിയും സ്വീകരിക്കുന്ന ഒരു ബ്ലോഗ്‌ !!! അങ്ങിനെയൊന്നുണ്ടോ..??? എന്തെങ്കിലും എഴുതിയില്ലെങ്കില്‍ മോശമല്ലേ (എനിക്ക് ) ? - എഴുതാനിരുന്നു.
കഥ, കവിത, ലേഖനം, നിരൂപണം തുടങ്ങി ഒരുപാട് സാഹിത്യരൂപങ്ങള്‍ ഉണ്ടല്ലോ? എങ്കില്‍ ലേഖനമെഴുതാം..അതാകുമ്പോള്‍ ഒരു ഘനം കിട്ടും. സൂര്യന് താഴെയുള്ള എന്തിനെപ്പറ്റിയും ലേഖനത്തില്‍ പ്രതിപാദിക്കാം.രക്ഷപ്പെടാന്‍ നൂറു കൌശലങ്ങള്‍ അറിഞ്ഞിട്ടും അവശ്യഘട്ടത്തില്‍ അവയില്‍ ഒന്നുപോലും തിരഞ്ഞെടുക്കാന്‍ കഴിയാതെ വേട്ടനായ്ക്കള്‍ക്കു കീഴടങ്ങിയ കുറുക്കന്റെ കഥ പണ്ട് ബാലരമയില്‍ വായിച്ചിട്ടുണ്ട് .സാഹചര്യവശാല്‍ (അത്ര വഷലല്ലെങ്കിലും) ഞാനും അതേ അവസ്ഥയില്‍ ആണ്. ഇവിടെ സമയമാണ് വേട്ടനായ. "നൂറു" വിഷയങ്ങള്‍ ഉണ്ട്. എതെഴുതും - അറിയില്ല. ഓര്‍ക്കണം ഈ മേഖലയില്‍ ഞാനൊരു വിദഗ്ദ്ധനല്ല.
സമകാലിക പ്രശ്നങ്ങളെ വിമര്‍ശനാത്മകമായി വിലയിരുത്തുന്ന ഒരു പഴഞ്ചന്‍ മോഡല്‍ ലേഖനമാകം എന്ന് ആദ്യം കരുതി. പിന്നീടാലോചിച്ചു സമ്പദ്ഘടന - വികസനം എന്നീ നൂതനാശയങ്ങള്‍ പ്രതിപാദിക്കുന്ന ഒരാധുനികമാകം. പക്ഷേ, ഞാന്‍ തന്നെ ഒരുപാടെഴുതിയ വിഷയങ്ങളാണ് ഇവ (ഭാഗ്യം അതാരും കണ്ടിട്ടില്ല ). എന്റെ ഓണാനുഭവങ്ങള്‍ സംയോജിപ്പിച്ചാല്‍ ഒരു അനുഭവക്കുറിപ്പ് തയ്യാറാക്കാം. അതുവേണ്ട. മാറുന്ന (മാറിയ) മലയാള സംസ്കാരത്തെക്കുറിചെഴുതാം - അതൊരു പുതിയ സങ്കല്‍പ്പമാണ് (ഉത്തരാധുനികം എന്ന് ഞാന്‍ വിളിക്കട്ടെ). കാരണം ആ സംസ്കാരത്തിന്റെ ഭാഗമായ ഒരാള്‍ക്കേ അതെപ്പറ്റി എഴുതാന്‍ സാധിക്കുകയുള്ളൂ.
നേരം വൈകി.ഒരു മണിക്കൂറിനുള്ളില്‍ എഴുതിത്തീരണം.പെട്ടെന്ന് പുതിയൊരാശയം ഓടിയെത്തി.ഞാന്‍ സ്വയം ചോദിച്ചു, എന്തൊക്കെ ചിന്തിച്ചു , എന്തിനു ചിന്തിച്ചു ? ഉത്തരം ലളിതം. എഴുതാന്‍ ആശയങ്ങള്‍ ഒന്നും കിട്ടിയില്ല.ഇപ്പോള്‍ പുതിയതൊരെണ്ണം കിട്ടിയല്ലോ? എഴുതാന്‍ ഒരു വിഷയം കിട്ടാതിരുന്നാല്‍...

4 comments:

  1. Adikanore vadi kittathirunnal kollathirikkan pattumo??

    ReplyDelete
  2. ithu oru munshi style dialogue aanallo.....

    ReplyDelete
  3. എഴുതാന്‍ ഒരു വിഷയത്തിന് അത്ര ബുദ്ധിമുട്ടായിരുന്നെങ്കില്‍ എഴ്താതിരിക്കാമായിരുന്നു.

    ReplyDelete
  4. kshamikkoo sakhave ethayalum ezhuthi poyille........

    ReplyDelete