Silpa Satheesh
II MA Economics
പ്രിയപെട്ടവളെ ,
ഇത് ഒരു പക്ഷെ എന്റെ അവസാനത്തെ എഴുത്തായിരിക്കും… എങ്ങനെ പറയണം എന്നറിയില്ല... വാക്കുകള്‍ക്കപ്പുറം നിന്നുകൊണ്ട് നീ ഇത് വായിക്കണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഈ ബന്ധം തുടരുന്നതില്‍ അര്‍ത്ഥമുണ്ടോ എന്ന നിന്റെ ചോദ്യത്തിന് എനിക്ക് കൃത്യമായോരുത്തരം ഇല്ല… അത് നീ നിന്നോടുതന്നെ ചോദിക്കേണ്ട ഒന്നാണ്. ഞാന്‍ ഉറങ്ങുന്നത് മനുഷ്യര്‍ക്കിടയില്‍ ആണ്. പച്ച മാംസവും ഒട്ടിയ വയറുമായി ജീവിതം തള്ളി നീക്കുന്നവര്‍. ഒഴിഞ്ഞ വയറിന്റെ വേദന അലമുറകളായി മുഴങ്ങികൊണ്ടിരിക്കുന്നു. വേദനകള്‍ കണ്ടു നില്‍കേണ്ടി വരുന്നവന്റെ നിസ്സഹായത നീ മനസ്സിലാക്കില്ല. മരണത്തിന്റെ തണുപ്പും കണ്ണീരിന്റെ ചൂടും ഏറ്റു തഴമ്പിച്ച എന്റെ കൈകള്‍ക്ക് പ്രണയം വഴിഞ്ഞൊഴുകുന്ന വരികള്‍ വിളമ്പാന്‍ കഴിവില്ലാതയിരിക്കുന്നു… പരിഭവങ്ങള്‍ക്ക് കാരണക്കാരന്‍ ആയിട്ടുണ്ട് എന്നറിയാം… ഒരിക്കലും നീ ആഗ്രഹിക്കുന്ന നിറങ്ങള്‍ സ്വപ്നങ്ങള്‍ക്ക് നല്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല… ഒരു പക്ഷെ എന്റെ ജീവിതത്തില്‍ വര്‍ണങ്ങള്‍ക്കു സ്ഥാനമില്ല എന്ന് ഇനിയും നീ മനസ്സിലാക്കിയിട്ടുണ്ടാവില്ല. അല്ല മനസ്സിലാക്കിയിട്ടില്ല… ചുറ്റും ഒഴുകുന്നത് തെളിനീരരുവികളല്ല, ചോരപ്പുഴയാണ്. ഇവിടെ നിന്ന് ഇങ്ങനെയേ ചിന്തിക്കാന്‍ കഴിയുന്നോള്ളൂ…
ജീവിക്കാനുള്ള അവകാശം നിഷേധിക്കപെട്ടവര്‍ക്കിടയില്‍ തങ്ങുമ്പോള്‍ പ്രണയം ഒരു ‘ആഡംബരം' ആണ്. ആ ആഡംബരം ത്യജിക്കാന്‍ ഞാന്‍ തയ്യാറാണ്. ജീവിക്കാന്‍ വേണ്ടിയുള്ള പോരാട്ടത്തില്‍ ഞാന്‍ പങ്കുചേരുന്നു. തോക്കുകള്‍ക്ക് മുന്‍പില്‍ നിന്നൊഴിഞ്ഞു മാറുമ്പോഴും മരണം ഏറെ ദൂരെയല്ല എന്ന് എനിക്ക് അറിയാം…
നിന്നെ ഞാന്‍ പ്രണയിച്ചിരുന്നു, പ്രണയിക്കുന്നു. എന്റെ അവസാന ശ്വാസം വരെ അങ്ങനെ തന്നെ ആകും. അതിനു തെളിവ് തരാന്‍ എന്റെ കൈയ്യില്‍ ഒന്നുമില്ല. പക്ഷെ ആ പ്രണയം നീ ആഗ്രഹിക്കുന്ന ജീവിതം നിനക്ക് കഴ്ച്ചവെച്ചേക്കില്ല…
കല്പനകളുടെ ലോകത്ത് മറിയുന്ന ഒരു കാമുകനായി എന്നെ നീ സങ്കല്പ്പിക്കരുത്. തിരിച്ചൊന്നും ലഭിക്കാതെയുള്ള ഈ ബന്ധത്തില് നിന്റെ വിശ്വാസം നഷ്ടപ്പെടുന്നു എങ്കില്‍ അതിനെ ഈ വായനയോടെ അവസാനിപ്പിക്കുക…
സ്നേഹത്തോടെ...
സ്വന്തം...
oru pakshe....dasan chandrikayodu paranjathum ithu thanneyakam.....(ref: mayyazhippuzhayude theeranaglil)
ReplyDeleteoru sadharanakkaran ee reethiyil chinthikkumo???
viplavam "thokkinkuzhaliloode" ennakke parayanapole.. "premalekhanathiloode"...
ReplyDeletekollatto..:)..
ISHTAMAAYI :) !!!
in bw .. ore suggestion .. ithum VAKKUKALKKAPPURAM ninne vaayichotto..
ReplyDeletePandetho ore "mahaan" prasavathinteyum arthavathinteyumokke anubhavathe kuriche nirthaathe kavitha ezhuthumaayrunnuvathre..
Ishtan ore kaviyarangil ninne kavitha vaayikumbol ore yuvathi ezhunnettu changathiye literally RAPE cheythu ennane charitram..
sookshicho..:)...
nannayittundu
ReplyDelete