Namitha Mohan
I MA Political Science
കണ്ണുകള്‍ നോക്കി
ഉള്ളിലെ കടലാഴങ്ങള്‍ അളക്കുന്ന
സ്നേഹിതനുണ്ടെനിക്ക്
ചിലപ്പോള്‍
കടുകുമണിയോളം കുറുകി
ആകാശത്തോളം
പരന്ന മറ്റ് രണ്ടു കണ്ണുകള്‍...
കണ്ണുകള്‍ കാന്തങ്ങളാണ്
ഘടികാരക്കിളി കോറിച്ചെടുക്കുന്ന
നാഴികമണികള്‍ക്ക് കീഴെ
ഉള്ളില്‍ നിറയുന്ന
പ്രണയത്തിന്റെ കറുത്ത തരികളെ
വലിച്ചെടുത്ത്
ക്ഷയിച്ച്
അലിഞ്ഞില്ലാതാകുന്ന
രണ്ട് കാന്തക്കട്ടകള്‍!!!
Ningal ningalude kaanthangale sookshikuka..
ReplyDelete.:D..
Post modern fundamentalism...:P...