Anunadh
IMA Social Science
ഏറെനാളായി കാത്തിരിക്കുന്നു ഞാന്‍
നാട്ടിലേക്ക് തിരിച്ചുപോയീടുവാന്‍
കൂട്ടിലേക്ക് പറന്നു ചേക്കേറുവാന്‍
കാത്തിരിക്കും മുഖങ്ങളെക്കാണുവാന്‍.
കുട്ടനെത്തുന്നു... അമ്മയും ചേച്ചിയും
കാത്തിരിപ്പിന്‍ തിരശ്ശീല താഴ്ത്തുന്നു,
അച്ഛനെന്നും തിരക്കാവുമെങ്കിലും
കാര്യമായെന്നെ എന്നും തിരക്കിടും...
കാത്തിരിക്കുന്നു നല്ലിളം കാറ്റിനാല്‍
നാട് നല്കുന്ന നല്‍വരവേല്പ്പിനായ്...
കൂട്ടുകാരാ വരുന്നു ഞാന്‍ നിന്റെ
കൂട്ടുകൂടുവാന്‍, കൂടെക്കലമ്പുവാന്‍
ഒത്തു ചേര്‍ന്നില്ല, ഒന്നിച്ചിരുന്നില്ല,
ഒട്ടു കല്യാണസദ്യ ഞാനുണ്ടില്ല...
വിഷുവിനെത്തുവാനായില്ല വീട്ടുകാര്‍-
ക്കൊപ്പമൂണ് കഴിക്കുവാനായില്ല..
ചുണ്ടിലൂറുന്ന പാല്പ്പായസം, നാവില്‍
വെള്ളമൂറുന്ന നാടന്‍ കറികളും...
വീട്ടിലെത്തുവാന്‍ കാത്തിരിക്കുന്നു ഞാന്‍
നല്ല കുത്തരിച്ചോറുകഴിക്കുവാന്
പുഴകള്‍, പാഠങ്ങള്‍, പല വിളിപ്പേരുകള്‍
വീട്ടിലറിയാതെ പോയ സിനിമകള്‍
പന്തുതട്ടും കളിസ്ഥലങ്ങള്‍ നമ്മള്‍
പണ്ടുതൊട്ടേ തുടങ്ങിയ ശീലങ്ങള്‍
എത്തിനോക്കിയിട്ടോടിയോളിക്കുന്ന
തൊട്ടടുത്തുള്ള വീട്ടിലെക്കുട്ടികള്‍
കൊത്തുകൂടുന്ന കാക്കകള്‍, കാലത്ത്
കോട്ടുവായിട്ടു കൊക്കുന്ന കോഴികള്‍...
ഒറ്റമുറിയിലെ ചുറ്റുനാലതിരിലെ
തടവുകാരന്‍ പരോളിനു പോകുന്നു...
നാട്ടിലേക്ക് തിരിച്ചുപോകാമെന്നൊ-
രോര്‍മ്മപോലും തണുപ്പെനിക്കേകുന്നു.
ചുട്ടുപൊള്ളുമിച്ചുടലപ്പറമ്പിലെ
ചൂടുകാട്ടിനും ചത്ത മരത്തിനും
പച്ചരിക്കും പരിപ്പിനും ക്ലോറി-
നിട്ടൊരീപ്പച്ച വെള്ളത്തിനും വിട...
ഏറെ നാളായി..................
orupadu vaikilla anu.....
ReplyDeletenattilekku madanagan 50_l thazhe divasangal mathram...
ee chudalapparambile ellavarkum kulirmayekatte ninte kavitha.....