Midhun Raj
MA Mass Communication
വയനാടന്‍ കഥകള്‍
നിനക്ക് ഓര്‍മ്മയുണ്ടോ , നമ്മള്
ബയോളജി ലാബില്
വെള്ളത്തണ്ടുകളെ ചെറുതായരിഞ്ഞ്
മൈക്രോസ്കോപ്പുകള്‍ക്ക്
തിന്നാന്‍ കൊടുത്തത്?
ഞാന്മറന്നിട്ടില്ല, നമ്മള്
ചുവന്ന ചെമ്പരത്തിപ്പൂവുകളുടെ
നിലവിളികള്‍ കേള്‍ക്കാതെ, അതിനെ
പിച്ചിച്ചീന്തിയത്.....
മറന്നാലും തേട്ടിവരും, നമ്മള്
കൂറകളുടെ കൈകാലുകളില്
ആണിയടിച്ചുകയറ്റി ,
തൂവാലകൊണ്ട്‌രക്തമൊപ്പാതെ
കീറി, ഹൃദയത്തിന്റെ
മിടിപ്പെണ്ണിയത്.
ആത്മാവിനും ശരീരത്തിനും പക്ഷെ
ഉയര്‍ത്തെഴുന്നേല്പുണ്ടായില്ല.
ദയവായി നീ ഇതൊന്നും മറന്നേക്കരുത്
എനിക്കുവേണ്ടിയെങ്കിലും...
മിഥുന്റെ കൂടുതല്‍ സൃഷ്ടികള്‍ വയനാടന്‍ കഥകള്‍ എന്ന ബ്ലോഗില്‍ വായിക്കാം.
ഈ കവിത അതേ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചതാണ്.
Uyerthezhunnettillenne ninekkentha itra orappe..
ReplyDeletenee kandillennalle ullu suhrithae..
കൊള്ളാം, നന്നായിരിക്കുന്നു മിഥുനേട്ടാ..
ReplyDeleteഗ്രിഹാതുരത ഉണര്‍ത്തുന്ന വരികള്‍....